image

26 Nov 2024 10:05 AM GMT

Personal Finance

വെള്ളി മികച്ച നിക്ഷേപമായി കണക്കാക്കാമോ ?

Karthika Ravindran

can silver be considered a good investment
X

Summary

  • വ്യാവസായിക ആവശ്യങ്ങൾക്കായി വെള്ളി കൂടുതലായി ഉപയോഗിക്കുന്നു
  • വെള്ളി വില 2028-ന് മുമ്പ് ഔൺസിന് $77-ലും , 2030-ഓടെ ഔൺസിന് $82-ലും എത്താം
  • വൈവിധ്യമാർന്ന നിക്ഷേപ പോർട്ട്ഫോളിയോയിൽ വെള്ളി ഉൾപ്പെടുത്താം


2024 ൽ വെള്ളി വില കുതിച്ചുയർന്ന് 40 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി. സുരക്ഷിത നിക്ഷേപമായി ആളുകൾ വെള്ളിയെ കണക്കാക്കുന്നതും, വ്യാവസായിക ഉപയോഗം വർധിക്കുന്നതും വിലക്കയറ്റത്തിന് കാരണമായി. കൂടാതെ, ഉയർന്ന ആഭ്യന്തര ഇറക്കുമതി, ഈടിഎഫ് നിക്ഷേപങ്ങളുടെ വർധനവ്, ഫെഡറൽ പലിശ നിരക്ക് കുറയ്ക്കൽ എന്നിവയെല്ലാം വെള്ളിയെ പിന്തുണയ്ക്കുന്ന ഘടകങ്ങളായി മാറി.

സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളുടെയും, സെമികണ്ടക്ടറുകളുടെയും ആവശ്യം വർദ്ധിക്കുന്നതോടെ വെള്ളിയുടെ ആവശ്യം ശക്തമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയിലെ വൻ കുതിപ്പിൽ നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകാൻ വെള്ളിക്ക് കഴിയുന്നുണ്ട്.

അതെസമയം, വെള്ളിയുടെ വില എന്നെക്കുമായി ഉയരുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. സ്വർണ്ണം കഴിഞ്ഞാൽ ഏറ്റവും വിലമതിക്കുന്ന ലോഹമാണ് വെള്ളി. വ്യാവസായിക ആവശ്യങ്ങൾക്കായി വെള്ളി കൂടുതലായി ഉപയോഗിക്കുനു. ഇത് കാരണം വെള്ളിയുടെ ഡിമാൻഡ് വർധിക്കുകയും, അത് വെള്ളി വില സ്ഥിരമായി ഉയർത്തുകയും ചെയ്യുന്നു.

ഒരു അനലിസ്റ്റ് സ്ഥാപനമായ ഇൻവെസ്റ്റിംഗ് ഹേവൻ പറയുന്നതനുസരിച്ച്, വെള്ളി വില 2025-ൽ ഔൺസിന് 50 ഡോളറും, 2028-ന് മുമ്പ് ഔൺസിന് 77 ഡോളറും 2030-ഓടെ ഔൺസിന് 82- ഡോളറിലും എത്താം. നിലവിൽ 2024 നവംബറിൽ വെള്ളിയുടെ വില ഔൺസിന് $30.31 ആണ്.

ഇലക്ട്രോണിക്സ്, വൈദ്യുതി ഗ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖലകളിലെ വർധിച്ച ഉപയോഗം, യുഎസ് ഡോളറിന്റെ ദുർബലതയും കാരണം വെള്ളിയുടെ വില ദീർഘകാലാടിസ്ഥാനത്തിൽ ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പ്രവചിക്കുന്നു. അപ്പോൾ തന്നെ ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് കുറച്ചില്ലെങ്കിൽ വെള്ളി വിലയുടെ കാര്യം അനിശ്ചിതത്വത്തിലാകും.

വ്യവസായ മേഖലകളിലെ ശക്തമായ ഡിമാൻഡ്

പുനരുപയോഗ ഊർജത്തിനായി സോളാർ പാനലുകളിലും, പല ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണത്തിനും വെള്ളി ഉപയോഗിക്കുന്നു. കൂടത്തെ ആഡംബര ഉൽപ്പന്നങ്ങളിൽ വെള്ളി കൂടുതൽ ജനപ്രിയമായിരിക്കുന്നു, മറ്റ് പല വ്യാവസായിക ആവശ്യങ്ങളിലും വെള്ളി ഉപയോഗിക്കുന്നു.

വെള്ളിയുടെ നിക്ഷേപ ഗുണങ്ങൾ

ചരിത്രപരമായി പണപ്പെരുപ്പത്തിനും, വിപണിയിലെ ചാഞ്ചാട്ടത്തിനും എതിരായ ഒരു സംരക്ഷണമായാണ് വെള്ളിയെ കാണുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധം നിക്ഷേപകരെ വെള്ളി പോലുള്ള സുരക്ഷിതമായ സ്വത്തുക്കളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കി. വിപണി ശുഭാപ്തിവിശ്വാസം കാരണം യുഎസ് ഡോളറിൻ്റെ മൂല്യം ഇടിഞ്ഞാൽ ഡോളർ മൂല്യമുള്ള വെള്ളിക്ക് ഡിമാൻഡ് ലഭിച്ചേക്കാം.

എങ്ങനെ വെള്ളിയിൽ നിക്ഷേപിക്കാം ?

ഒരു വൈവിധ്യമാർന്ന നിക്ഷേപ പോർട്ട്ഫോളിയോയിൽ വെള്ളി ഉൾപ്പെടുത്തുകയും, അത് ഒരു ദീർഘകാല നിക്ഷേപമായി മാറ്റുകയും ചെയ്യാം. വെള്ളിയിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവർക്ക് നിരവധി നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാണ്. വെള്ളി നാണയങ്ങളോ, ബാറുകളോ ആയി നിക്ഷേപിക്കാം. ഈടിഎഫുകളിൽ നിക്ഷേപിക്കുന്നത് ഭൗതികമായി വെള്ളി വാങ്ങുന്നതിനെക്കാൾ കൂടുതൽ സൗകര്യപ്രദമായ ഓപ്ഷനാണ്. മ്യൂച്ചൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം. മറ്റൊരു മാർഗം വെള്ളി ഖനന ഓഹരികളിൽ നിക്ഷേപിക്കുക എന്നതാണ്. ഖനന കമ്പനികളുടെ ലാഭം പലപ്പോഴും വെള്ളി വില ഉയരുമ്പോൾ അനുപാതത്തിലധികം വർദ്ധിക്കുന്നതിനാൽ ഈ ഓഹരികൾക്ക് വെള്ളി വിലകളിലേക്ക് ലിവറേജ് എക്സ്പോഷർ നൽകാൻ കഴിയും. എന്നിരുന്നാലും, അവ കമ്പനി-നിർദ്ദിഷ്ട അപകടസാധ്യതകളും വഹിക്കുന്നു.

വെള്ളിയുടെ നിക്ഷേപ അപകടങ്ങൾ:

വെള്ളി ആകർഷകമായ നിക്ഷേപ ഓപ്ഷനായിരിക്കുമ്പോൾ തന്നെ, മാർക്കറ്റ് സംബന്ധപ്പെട്ട അപകടസാധ്യതകളും വെല്ലുവിളികളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഹ്രസ്വകാലാടിസ്ഥാനത്തിൽ വെള്ളിയിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക.

മാർക്കറ്റ് ഇടിവ് : വ്യവസായികമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മാർക്കറ്റിൽ സംഭവിക്കുന്ന മാറ്റങ്ങൾ വെള്ളിയുടെ വിലയിൽ പ്രതിഫലിച്ചേക്കാം.

ലിക്വിഡിറ്റി അപകട സാധ്യത : ഭൗതിക വെള്ളിയിൽ നിക്ഷേപിക്കുന്നവർക്ക്, മാർക്കറ്റ് സമ്മർദ്ദ സമയങ്ങളിൽ, ഗണ്യമായ നഷ്ടങ്ങൾ സംഭവിക്കാതെ ഈ ആസ്തികൾ വേഗത്തിൽ വിൽക്കുന്നത് ബുദ്ധിമുട്ടായേക്കാം.

വെള്ളി നിക്ഷേപമായി തിരഞ്ഞെടുക്കുന്നതിന് മുമ്പ്, വിപണിയിൽ പൂർണമായി ഗവേഷണം നടത്തുക. അപകടസാധ്യതകളും, മാർക്കറ്റും മനസ്സിലാക്കുക. കൂടാതെ, സാമ്പത്തിക പ്രൊഫഷണലിൽ നിന്ന് ഉപദേശം തേടുന്നത് പരിഗണിക്കുക. അറിവോടെയുള്ള സമീപനം നിങ്ങളെ വെള്ളി വിപണിയുടെ സങ്കീർണതകൾ മനസിലാക്കാനും, നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ അനുസരിച്ച് തീരുമാനങ്ങൾ എടുക്കാനും സഹായിക്കും.