15 Jun 2023 9:11 AM GMT
Summary
- നിത്യേനയുള്ള സംഭാഷണങ്ങളിൽ സാമ്പത്തിക കാര്യങ്ങൾ ചർച്ചയാവണം
- പണം സമ്പാദിക്കുന്നത് പോലെ തന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതും പ്രധാനം ആണ്
- യഥാർത്ഥ സമ്പത്ത് അയാളുടെ കഴിവ് അല്ലെങ്കിൽ ടാലെന്റ്റ് ആണ്
പണത്തെ പറ്റി ഒന്നുമറിയാത്തവർ ആണ് കുട്ടികൾ.കുഞ്ഞു പ്രായത്തിൽ പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിലങ്ങോളം പിന്തുടരാൻ മനുഷ്യന് കഴിയും. അതായത് കതിരിന്മേൽ വളം വെച്ചിട്ട് കാര്യമില്ല. ചെറിയ പ്രായം മുതൽ തന്നെ നമ്മൾ കുട്ടികൾക്കു മാതൃകയായിരിക്കണം.പണത്തിന്റെ അടിസ്ഥാന പാഠങ്ങൾ മാതാപിതാക്കൾ തന്നെ കുട്ടികൾക്കു പറഞ്ഞ് കൊടു ക്കേണ്ടതുണ്ട്. സാമ്പത്തികമായ കാര്യങ്ങൾ എന്തുകൊണ്ടോ ഇന്ത്യൻ വിദ്യാഭാസത്തിന്റെ ഭാഗമായില്ല. മാതാപിതാക്കളുടെയും കുട്ടികളുടെയും നിത്യേനയുള്ള സംഭാഷണങ്ങളിൽ ഒരു ഭാഗമായി സാമ്പത്തിക കാര്യങ്ങൾ മാറണം. പണത്തിന്റെ മൂല്യം അറിയാനും ചില സമയങ്ങളിൽ മറ്റു മാനുഷിക മൂല്യങ്ങൾക്ക് മുമ്പിൽ പണം നിരർഥകമായി മാറുമെന്നും. അവർ അറിയണം.
പണത്തിന്റെ യഥാർത്ഥ ഉപയോഗം
പണത്തിനു യഥാർത്ഥ ഉപയോഗം കുട്ടികൾ അറിഞ്ഞിരിക്കണം. അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്ന ചെറുതും വലുതുമായ കാര്യങ്ങളെ ലളിതമാക്കാൻ നമ്മളെ സഹായിക്കുന്നു. നമ്മുടെ ആഗ്രഹങ്ങൾ സാത്ഷാത്കരിക്കാൻ പണം നമ്മെ സഹായിക്കുന്നു. ഇത് നമുക്കും നമ്മുടെ ചുറ്റുമുള്ള ആളുകൾക്കും സന്തോഷം പ്രദാനം ചെയ്യുന്നു. അതിനാൽ പണം സമ്പാദിക്കുന്നത് പോലെ തന്നെ അത് സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതും പ്രധാനം ആണ്.
പണം vs മൂല്യം
ജീവിതത്തിൽ പണം അത്യാവശ്യമാണെങ്കിലും നമ്മുടെ പണത്തിന്റെ പേരിൽ ഒരിക്കലും നമ്മളെ നിർവചിക്കപ്പെടരുത്. പണത്തിനു ഒരിക്കലും നമ്മുടെ ആത്മവിശ്വാസത്തെയോ മൂല്യ ബോധത്തെയോ തകർക്കാൻ സാധിക്കരുത്.നിങ്ങളുടെ സ്വഭാവത്തിനെയോ മറ്റുള്ളവരോടുള്ള പെരുമാറ്റത്തെയോ അതൊരിക്കലുംബാധിക്കരുത്. കാരണം മനുഷ്യന്റെ വില അവന്റെ ബാങ്ക് ബാലൻസിനേക്കാൾ വലുതാണ്
പാരമ്പര്യ സമ്പാദ്യത്തെ നന്ദിയോടെ കാണുക
പണത്തോടുള്ള മനോഭാവം എപ്പോഴും നന്ദി സൂചകമായിരിക്കണം.പാരമ്പര്യമായി കിട്ടുന്ന സമ്പത്തിനെ എപ്പോഴും നന്ദിയോടെ കാണണം. കാരണം നമുക്ക് പകർന്നു കിട്ടിയ സമ്പാദ്യം മുൻ തലമുറയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അത് ഉപയോഗിക്കുമ്പോൾ അതിലും കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്ന് മനസ്സിൽ ഉറപ്പിക്കാൻ നമുക്ക് കഴിയണം.
പണത്തോട് ആർത്തി വേണ്ട
ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ബിസിനസ്സുകളിൽ ഒന്നാണ് ധനകാര്യം.എന്നാൽ പണത്തോടുള്ള അത്യാഗ്രഹം കാരണം പലരും ഈ മേഖലയിൽ പരാജയപ്പെടുന്നു. പണം സമ്പാദിക്കാൻ കുറുക്കു വഴികൾ തേടുമ്പോൾ ആളുകൾ വീണു പോവുന്നു. പല കെണികളിലും തട്ടിപ്പുകളിലും വീഴുകയും ജീവിതം തന്നെ ഒരു ദുരന്തമായി മാറുന്നു. കുട്ടികളും പലപ്പോഴും ഇതിന്റെ ഇരകൾ ആണ്. ഇതിനെതിരെ ജാഗരൂരായിരിക്കാൻ കുട്ടികളെ ചെറുപ്പം മുതലേ പ്രാപ്തമാക്കണം.
പണത്തിന്റെ വേരുകൾ മനസിലാക്കുക
യഥാർത്ഥ സമ്പത്ത് അയാളുടെ കഴിവ് അല്ലെങ്കിൽ ടാലെന്റ്റ് ആണ്. ആ കഴിവിനെ മൂലധമാക്കാൻ കഴിയണം. കഴിവുകളെ നല്ല രീതിയിൽ ഉപയോഗിക്കുന്നതിലൂടെ സമ്പന്നനാകാം. പണത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്താണ് നമ്മുടെ മാതാപിതാക്കൾ ജീവിച്ചത്. അവരുടെ അധ്വാനത്തെ ബഹുമാനിച്ച് മാത്രം പണം ചെലവഴിക്കുക. കഴിവുണ്ടെങ്കിൽ സാമ്പത്തിക വിജയം നേടാൻ കഴിയുന്ന ലോകത്തെ ഏറ്റവും മത്സരമുള്ള ഇന്ത്യൻ വിപണിയിലാണ് നമ്മൾ ജീവിക്കുന്നത്.
പേർസണൽ ഫിനാൻസിനെ പറ്റി കുട്ടി പഠിക്കേണ്ടത് വരെ ചെറുപ്രായത്തിലാണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ പണത്തെ ക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുന്നതിലൂടെ കുട്ടികളിൽ സാമ്പത്തിക കാര്യങ്ങളിൽ ആരോഗ്യകരമായ മനോഭാവം വളർത്തിയെടുക്കാൻ സാധിക്കും. കഠിനാദ്ധ്വാനത്തിന്റെയും ഉപകാരസ്മരണയുടെയും മൂല്യം മനസിലാക്കി വളരാൻ അവരെ പ്രാപ്തമാക്കുന്നു. അവരുടെ കഴിവുകൾ ആണ് അവരുടെ ആത്യന്ധികമായ സമ്പാദ്യമെന്നു മനസിലാക്കി അതിനു മുൻഗണന നൽകട്ടെ. ഈ പാഠങ്ങൾ അവരുടെ ഭാവിയിലെ സാമ്പത്തിക വിജയത്തിനും. ക്ഷേമത്തിനും ശക്തമായ അടിത്തറയിടും.