image

4 Dec 2022 9:21 AM GMT

Banking

എസ്.ബി.ഐയില്‍ ഭവന വായ്പയുടെ ഉത്സവകാലം: സിബില്‍ സ്‌കോര്‍ കുറഞ്ഞാലും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാം

Bureau

sbi housing loan offer jan
X

Summary

  • നിരക്കുകള്‍ നിശ്ചയിക്കുന്നത് വായ്പക്കാരന്റെ സിബില്‍ സ്‌കോറിനനുസരിച്ച്
  • ഉത്സവകാല ഓഫര്‍ ജനുവരി 31 ന് അവസാനിക്കും
  • ഭവന വായ്പകള്‍ക്കും ടോപ്പ്-അപ്പ് വായ്പകള്‍ക്കുമുള്ള പ്രോസസിംഗ് ഫീസില്‍ ഇളവ്


വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഭവന വായ്പയെടുക്കാന്‍ കാത്തിരിക്കുന്നവരാവും നമ്മില്‍ പലരും. ഇത്തരക്കാര്‍ക്ക് എസ്.ബി.ഐയുടെ ഉത്സവകാല ഓഫര്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്താം. മികച്ച സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് വലിയ ഓഫറുകളാണുള്ളത്.സിബില്‍ സ്‌കോര്‍ കുറഞ്ഞവര്‍ക്കും കൂടിയ പലിശ നിരക്കിലാണെങ്കിലും വായ്പയുണ്ട്.

ഉത്സവകാലത്ത് എസ്.ബി.ഐ ഭവന വായ്പയ്ക്ക് നല്‍കിയ ഓഫറുകള്‍ രണ്ട് മാസത്തിനുള്ളില്‍ അവസാനിക്കും. ഒക്ടോബര്‍ നാലിന് ആരംഭിച്ച ഉത്സവകാല ഓഫര്‍ 2023 ജനുവരി 31 നാണ് അവസാനിക്കുന്നത്. ഈ ഓഫറിന് കീഴില്‍,

എസ്.ബി.ഐ 15 ബേസിസ് പോയിന്റ് മുതല്‍ 30 ബേസിസ് പോയിന്റ് വരെയുള്ള ഇളവുകളാണ് നല്‍കുന്നത്. കൂടാതെ, സാധാരണ ഭവന വായ്പകള്‍ക്കും, ടോപ്പ്-അപ്പ് വായ്പകള്‍ക്കുമുള്ള പ്രോസസിംഗ് ഫീസും ഇക്കാലയളവില്‍ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്.

ഭവനവായ്പ നിരക്കുകള്‍ നിശ്ചയിക്കുന്നത് വായ്പക്കാരന്റെ സിബില്‍ സ്‌കോറിനനുസരിച്ചാണ്. മികച്ച സിബില്‍ സ്‌കോറുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും. ഭവന വായ്പയ്ക്ക് 8.55 ശതമാനമാണ് പലിശ നിരക്ക്് നല്‍കുന്നതെങ്കില്‍ ഈ ഉത്സവാകാലത്ത് ക്രെഡിറ്റ് സ്‌കോര്‍ 800 മുതല്‍ കൂടുതലോ അല്ലെങ്കില്‍ തുല്യമോ ആയ വായ്പക്കാര്‍ക്ക് പലിശ നിരക്കില്‍ 15 ശതമാനം ഇളവാണ് നല്‍കുന്നത്.

ക്രെഡിറ്റ് സ്‌കോര്‍ 750 നും 799 നും ഇടയിലാണെങ്കില്‍ ബാങ്ക് 25 ബേസിസ് പോയിന്റ് ഇളവാണ് പലിശയില്‍ നല്‍കുന്നത്. പലിശ നിരക്ക് ഇതോടെ 8.65 ശതമാനത്തില്‍ നിന്നും 8.40 ശതമാനത്തിലേക്ക് എത്തും. ക്രെഡിറ്റ് സ്‌കോര്‍ 700 നും 749 നും ഇടയില്‍ ക്രെഡിറ്റ് സ്‌കോറുള്ള വായ്പക്കാര്‍ക്ക് 20 ബേസിസ് പോയിന്റ് ഇളവാണ് നല്‍കുന്നത്.

ഇതോടെ പലിശ നിരക്ക് 8.75 ശതമാനത്തില്‍ നിന്നും 8.55 ശതമാനമാകും. ക്രെഡിറ്റ് സ്‌കോര്‍ 700 നു താഴെയാണെങ്കില്‍ പലിശ നിരക്കില്‍ മാറ്റമില്ല. സ്‌കോര്‍ 650 മുതല്‍ 699 വരെയാണെങ്കില്‍ 8.85 ശതമാനമാണ് പലിശ. ക്രെഡിറ്റ് സ്‌കോര്‍ 550 - 649 നിരക്കിലാണെങ്കില്‍ പലിശ നിരക്ക് 9.05 ശതമാനമാണ്.

അടിസ്ഥാന നിരക്ക് എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് നിരക്കിനേക്കാള്‍ 15 ബേസിസ് പോയിന്റ് കുറവാണ്. അതായത് നിലവില്‍ എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് നിരക്ക് 8.55 ശതമാനമാണ്. അടിസ്ഥാന നിരക്ക് 8.40 ശതമാനവും.

ഇനി ടോപ്-അപ് വായ്പ എടുക്കാനുദ്ദേശിക്കുന്നവരുടെയും ക്രെഡിറ്റ് സ്‌കോര്‍ 700 ന് താഴെയാണെങ്കില് ഭവനവായ്പയുടെ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല. ക്രെഡിറ്റ് സ്‌കോര്‍ 650 മുതല്‍ 699 വരെയുള്ളവര്‍ 8.85 ശതമാനം പലിശ നല്‍കണം. സ്ത്രീ വായ്പക്കാര്‍ക്ക് അഞ്ച് ബേസിസ് പോയിന്റ് ഇളവും സാലറി അക്കൗണ്ട് ഉടമകള്‍ക്ക് പ്രിവിലേജ്, ശൗര്യ, അപോണ്‍ ഘര്‍ എന്നീ വായ്പകള്‍ക്കായി അഞ്ച് ബേസിസ് പോയിന്റ് ഇളവും ലഭിക്കും.

ക്രെഡിറ്റ് സ്‌കോര്‍ 700 മുതല്‍ 800ന് മുകളിലാണെങ്കില്‍ ടോപ്-അപ് വായ്പകള്‍ക്ക് 15 ബേസിസ് പോയിന്റ് ഇളവ് ലഭിക്കും.

വസ്തു ഈടിന്മേലുള്ള ഭവന വായ്പയ്ക്ക് 30 ബേസിസ് പോയിന്റാണ് ഇളവ്. ക്രെഡിറ്റ് സ്‌കോര്‍ 800 ല്‍ കൂടുതലോ അതിന് തുല്യമോ ആയ വായ്പക്കാര്‍ക്ക് സാധാരണ 10.30 ശതമാനം നിരക്കില്‍ നിന്ന് 10 ശതമാനം പലിശ നിരക്കിലേക്ക് താഴും. അതേസമയം 750-799 സ്‌കോറുകളില്‍ നിരക്ക് 10.10 ശതമാനമാണ്. ക്രെഡിറ്റ് സ്‌കോര്‍ 700 മുതല്‍ 749 വരെയാണെങ്കില്‍ 10.50 ശതമാനം എന്ന സാധാരണ നിരക്കില്‍ നിന്ന് 10.20 ശതമാനം നിരക്കിലേക്ക് പലിശ നിരക്കെത്തും.

ക്രെഡിറ്റ് സ്‌കോര്‍ ഇതിലും താഴെയാണെങ്കില്‍ ഇവകളൊന്നും ബാധകമല്ല. വസ്തു ഈടിന്മേലുള്ള ഭവനവായ്പകള്‍ക്ക്, 10,000 രൂപയുടെ ഫ്ലാറ്റ് പ്രോസസ്സിംഗ് ഫീസും ജിഎസ്ടിയും ബാധകമാണ്.