image

7 Jun 2023 12:52 PM GMT

Banking

യു പി ഐ ഇടപാടുകൾക്ക് പരിധി ; അറിയാം വിശദമായി

MyFin Desk

limit on upi transactions
X

Summary

  • കാനറാ ബാങ്കിൽ 25000 രൂപയുടെ ഇടപാടുകൾ
  • എൻ പി സി ഐ മാർഗ നിർദ്ദേശമനുസരിച്ച് യു പി ഐ വഴി ഒരു ദിവസം ഒരു ലക്ഷം രൂപ വരെ ഇടപാടുകൾ നടത്താം
  • പേ ടിഎം മണിക്കൂറിൽ 5 ഇടപാടുകൾ ആയി ഇടപാടുകൾ നിജപ്പെടുത്തിയിട്ടുണ്ട്


അടുത്ത കാലത്തായി യു പി ഐ ഇടപാടുകൾ ഗണ്യമായ തോതിൽ വർധിച്ചിട്ടുണ്ട്. ഇപ്പോൾ ആളുകൾ പണത്തിനു പകരം ഓൺലൈൻ ഇടപാടുകൾ നടത്താൻ ഇഷ്ടപ്പെടുന്നു. ഏറ്റവും സൗകര്യപ്രദമായി ഇടപാട് നടത്താൻ കഴിയുന്നത് കൊണ്ട് യു പി ഐ ഇടപാടുകൾ വളരെ വേഗത്തിൽ തന്നെ ജനപ്രിയമായി മാറി.

ഇതോടൊപ്പം തന്നെ യു പി ഐ തട്ടിപ്പുകളും വളർന്നിട്ടുണ്ടെന്ന മറ്റൊരു വശം കൂടി ഉണ്ട്. എന്നാൽ യു പി ഐ ഇടപാടുകൾ നടത്താൻ പ്രതിദിന പരിധിനിശ്ചയിച്ചിട്ടുണ്ട്. അതായത് ഒരു ദിവസം നിശ്ചിത തുകമാത്രമേ യു പി ഐ ആപ് വഴി പണം അയക്കാനോ സ്വീകരിക്കാനോ കഴിയൂ. ഇത് കൂടാതെ ഓരോ ബാങ്കുകൾക്ക് നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിൽ നിന്നുകൊണ്ട് യു പി ഐ വഴി ഒറ്റയടിക്ക് പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം.

എൻ പി സി ഐ (നാഷണൽ പേയ്മെന്റ്സ് കോര്പറേഷൻ ഓഫ് ഇന്ത്യ) മാർഗ നിർദ്ദേശമനുസരിച്ച് യു പി ഐ വഴി ഒരു ദിവസം ഒരു ലക്ഷം രൂപ വരെ ഇടപാടുകൾ നടത്താം.എന്നാൽ ഈ പരിധി ഓരോ ബാങ്കിനനുസരിച്ചും വ്യത്യാസപ്പെടാം.വിവിധ ബാങ്കുകളുടെ പരിധി എത്രയാണെന്ന് നോക്കാം


കാനറാ ബാങ്കിൽ 25000 രൂപയുടെ ഇടപാടുകൾ മാത്രമേ നടത്താൻ സാധിക്കുള്ളു. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ബാങ്കുകൾക്ക് 1 ലക്ഷം രൂപ വരെ പരിധിഉണ്ട് . യുപിഐ വഴി അയക്കാവുന്ന പണത്തിന്റെ പരിധിക്കു പുറമെ ഇടപാടുകളുടെ എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്.എൻ പി സി ഐ മാർഗനിർദ്ദശം അനുസരിച്ച് ദിവസം 20 ഇടപാടുകൾ മാത്രമേ യു പി ഐ വഴി നടത്താൻ കഴിയുകയുള്ളു.പരിധി കഴിഞ്ഞാൽ 24 മണിക്കൂറിനു ശേഷം ഇടപാടുകൾ തുടരാൻ കഴിയും

വിവിധ ബാങ്കുകളെ പോലെ യു പി ഐ ആപുകൾക്കും വ്യത്യസ്തമായ പരിധികൾ നിലവിൽ ഉണ്ട്. വിവിധ യു പി ഐ ആപ്പുകൾ വഴി ദിവസം എങ്ങനെ ഇടപാടുകൾ നടത്താൻ കഴിയും എന്ന് നോക്കാം

ആമസോൺ പേ

ആമസോൺ പേ വഴി ഒരു ലക്ഷം രൂപ വരെ ഇടപാടുകൾ നടത്താം . എന്നാൽ ആമസോൺ പേ വഴി രെജിസ്റ്റർ ചെയ്തു 24 മണിക്കൂറിനുള്ളിൽ 5000 രൂപ വരെ മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളു. ഒരു ദിവസം 20 ഇടപാടുകൾ വരെ നടത്താം.

ഫോൺ പേ

യു പി ഐ വഴി പരമാവധി ഒരു ലക്ഷം രൂപ പരിധി ഫോൺ പേ നിശ്ചയിച്ചിട്ടുണ്ട്. യു പി ഐ വഴി ഒരാൾക്ക് 10 അല്ലെങ്കിൽ 20 ഇടപാടുകൾ നടത്താനാവും.

ഗൂഗിൾ പേ

ഗൂഗിൾ പേ അല്ലെങ്കിൽ ജി പേ ഉപയോഗിച്ച് ഇന്ത്യൻ ഉപയോക്താക്കൾക്ക് ഒരു ലക്ഷം വരെ ഇടപാടുകൾ നടത്താം. ഒരു ദിവസം 10 ഇടപാടുകൾ നടത്താം.

പേ ടിഎം

പേ ടിഎം വഴി ഒരു ദിവസം ഒരു ലക്ഷം രൂപ വരെ ഇടപാടുകൾ നടത്താം . ഇപ്പോൾ മണിക്കൂറിൽ പേ ടിഎം വഴി 20 ,000 രൂപ മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കൂ . മണിക്കൂറിൽ 5 ഇടപാടുകൾ ആയി ഇടപാടുകൾ നിജപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 20 ഇടപാടുകൾ വരെ നടത്താം.

യു പി ഐ ഇടപാടുകളുടെ കുതിപ്പ്

കഴിഞ്ഞ മാസത്തേക്കാൾ 2 ശതമാനം വളർന്ന്‌ എക്കാലത്തെയും ഉയർന്ന നിരക്കായ14.3 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ മെയ് മാസത്തിൽ നടന്നു . അതേസമയം എണ്ണത്തിൽ 6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 9.41 ബില്യൺ ഇടപാടുകൾ യു പി ഐ വഴി നടത്തിയിട്ടുണ്ട് .