30 Oct 2022 5:07 AM GMT
Summary
വിരമിച്ചവര്‍ക്ക് ബയോമെട്രിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തനക്ഷമമാക്കിയ ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റാണ് ജീവന്‍ പ്രമാണ്‍. ആധാര്‍ നമ്പറും ബയോമെട്രിക്സും ഉപയോഗിച്ചാണ് ജീവന്‍ പ്രമാണ്‍ സൃഷ്ടിക്കുന്നത്. ഒരു വര്‍ഷത്തേക്ക് മാത്രമേ ജീവന്‍ പ്രമാണിന് സാധുതയുള്ളൂ. സാധുത സമയം കഴിഞ്ഞതിന് ശേഷം പുതിയ ജീവന്‍പ്രമണ്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. സര്‍ട്ടിഫിക്കറ്റ് നേടാം പെന്‍ഷന്‍കാര്‍ക്ക് വീട്ടിലിരുന്നും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് ഡോര്‍സ്റ്റെപ്പ് ബാങ്കിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഇനി നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ പെന്‍ഷന്‍ അക്കൗണ്ട് […]
വിരമിച്ചവര്‍ക്ക് ബയോമെട്രിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തനക്ഷമമാക്കിയ ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റാണ് ജീവന്‍ പ്രമാണ്‍. ആധാര്‍ നമ്പറും ബയോമെട്രിക്സും ഉപയോഗിച്ചാണ് ജീവന്‍ പ്രമാണ്‍ സൃഷ്ടിക്കുന്നത്. ഒരു വര്‍ഷത്തേക്ക് മാത്രമേ ജീവന്‍ പ്രമാണിന് സാധുതയുള്ളൂ. സാധുത സമയം കഴിഞ്ഞതിന് ശേഷം പുതിയ ജീവന്‍പ്രമണ്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
സര്‍ട്ടിഫിക്കറ്റ് നേടാം
പെന്‍ഷന്‍കാര്‍ക്ക് വീട്ടിലിരുന്നും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് ഡോര്‍സ്റ്റെപ്പ് ബാങ്കിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഇനി നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ നല്‍കുക. ഇനി ഈ സേവനം ഉപയോഗിക്കുന്നതിന് പണമടയ്ക്കുക. പേയ്‌മെന്റ് നിരക്കുകള്‍ ബാങ്കിനെ ആശ്രയിച്ചിരിക്കും. അപേക്ഷ പൂര്‍ത്തിയാകുന്നതോടെ ഏജന്റിന്റെ പേരുള്ള ഒരു എസ്എംഎസ് ലഭിക്കും. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ബാങ്ക് പ്രതിനിധി നിങ്ങളുടെ വീട് സന്ദര്‍ശിക്കും.
ഐപിപിബി വഴിയു ലഭിക്കും
ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) വഴി ബാങ്കിംഗിനൊപ്പം ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വീട്ടില്‍ ലഭിക്കുന്നതനുള്ള സൗകര്യവുമുണ്ട്. ഐപിപിബി ഉപഭോക്താക്കള്‍ക്കൊപ്പം ഐപിപിബി ഇതര ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാണ്. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താവിന് പോസ്റ്റ്മാന്റെ സേവനം അഭ്യര്‍ത്ഥിക്കാം. അവര്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസിലേക്കും വിളിക്കാം. പോസ്റ്റ് ഇന്‍ഫോ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് ഉപയോഗിച്ച് ഡോര്‍സ്റ്റെപ്പ് അഭ്യര്‍ത്ഥനകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യവും തപാല്‍ വകുപ്പ് ഒരുക്കിയിട്ടുണ്ട്.