സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റുമില്ലെങ്കിലും ഇനി യുപിഐ ഇടപാടുകള്‍ നടത്താം. സാധാരണ ഫോണുകളിലും യുപിഐ സേവനം ലഭ്യമാക്കിയിരിക്കുകയാണ്...
സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റുമില്ലെങ്കിലും ഇനി യുപിഐ ഇടപാടുകള്‍ നടത്താം. സാധാരണ ഫോണുകളിലും യുപിഐ സേവനം ലഭ്യമാക്കിയിരിക്കുകയാണ് ആര്‍ബിഐ.
വിവിധ ബാങ്കിംഗ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധനമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ). ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മൊബൈല്‍ ആപ്പിലൂടെ പണം കൈമാറാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്.യുപിഐ ഉപയോഗിച്ച് ഇ-വാലറ്റുകളിലൂടെ കടകളിലെ പേമെന്റ്, വൈദ്യുതി,ഗ്യാസ് ബില്ലുകള്‍ തുടങ്ങിയ ദൈനംദിന ഇടപാടുകള്‍ നടത്താം.രാജ്യത്തെ പ്രധാന ഡിജിറ്റല്‍ ഇടപാട് പ്ലാറ്റ്ഫോമുകളിലൊന്നാണ് യുപിഐ. ഇടപാടുകളുടെ കാര്യത്തിലും വ്യാപകമായ സ്വീകാര്യതയുടെ കാര്യത്തിലും രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ പേമെന്റ് സംവിധാനമാണിത്.
കീപാഡ് ഫോണുള്ളവര്‍ക്ക് യുഎസ്എസ്ഡി (അണ്‍സ്ട്രക്ച്ചേഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് യുപിഐ ഇടപാടുകള്‍ നടത്താനാകുന്നത്. എസ്എംഎസ് വഴിയാണ് ഇടപാടുകള്‍ പൂര്‍ത്തിയായതായി അറിയിക്കുന്നത്. കഴിഞ്ഞ ഡിസംബറിലെ പണനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്താ ദാസ് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനും ഇടപാടുകള്‍ എളുപ്പമാക്കുന്നതിനും റീട്ടെയില്‍ ഉപഭോക്താക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായി ഫീച്ചര്‍ ഫോണുകളില്‍ യുപിഐ സേവനം ഉടനെ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ യുപിഐയിലൂടെയുള്ള ഗവണ്‍മെന്റ് സെക്യൂരിറ്റികളിലെ നിക്ഷേപം ഐപിഒ ഇടപാടുകള്‍ എന്നിവയുടെ പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്നും അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.