image

12 Feb 2022 11:31 PM GMT

Fixed Deposit

സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ, സഹ. ബാങ്ക് നിരക്ക് പുതുക്കി

Myfin Editor

സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ, സഹ. ബാങ്ക് നിരക്ക് പുതുക്കി
X

Summary

  തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. പലിശ നിര്‍ണയ സമിതി ചെയര്‍മാന്‍ കൂടിയായ സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പലിശ നിരക്കുകള്‍ പുതുക്കിയത്. രണ്ടു വര്‍ഷത്തിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആറര ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി ഉയര്‍ത്തി. 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ അഞ്ചു ശതമാനമായി ഉയര്‍ത്തി. നേരത്തേ ഇത് 4.75 ശതമാനമായിരുന്നു. 46 ദിവസം […]


തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. പലിശ നിര്‍ണയ സമിതി ചെയര്‍മാന്‍ കൂടിയായ...

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. പലിശ നിര്‍ണയ സമിതി ചെയര്‍മാന്‍ കൂടിയായ സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പലിശ നിരക്കുകള്‍ പുതുക്കിയത്.

രണ്ടു വര്‍ഷത്തിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആറര ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി ഉയര്‍ത്തി. 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ അഞ്ചു ശതമാനമായി ഉയര്‍ത്തി. നേരത്തേ ഇത് 4.75 ശതമാനമായിരുന്നു. 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.25 ശതമാനത്തില്‍ നിന്നും 5.50 ശതമാനത്തിലേക്ക് ഉയര്‍ത്തി.

91 ദിവസം മുതല്‍ 180 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി ആറു ശതമാനമായിരിക്കും പലിശ. 181 ദിവസം മുതല്‍ 364 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനമായും ഒരു വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴു ശതമാനമായും പലിശ പുതുക്കി നിശ്ചയിച്ചു.

വിവിധ വായ്പകളുടെ പലിശ നിരക്കില്‍ അര ശതമാനം വരെ കുറവു വരുത്തി. 2021 ജനുവരിയിലും നിക്ഷേപ, വായ്പാ പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിരുന്നു. സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, റീജണല്‍ റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, എംപ്ലോയ്‌സ് സഹകരണ സംഘങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണ് പുതുക്കിയ പലിശ നിരക്ക് ബാധകം.