28 Feb 2023 1:15 PM GMT
Summary
- രണ്ടുതരത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സുകളാണ് ലഭിക്കുക
- പേഴ്സണല്‍ എയര്‍ ഏക്സിഡന്റല്‍ ഇന്‍ഷുറന്‍സ്
- നോണ്‍ ഏയര്‍ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്
യില്‍ എസ്ബിഐയുടെ ഒരു അക്കൗണ്ടെങ്കിലും ഇല്ലാത്ത വീടുകള്‍ കുറവായിരിക്കും. ഒരു അക്കൗണ്ട് തുടങ്ങാന്‍ ഉദ്ദേശിക്കുമ്പോള്‍ അധികം പേരുടെയും മനസ്സിലേക്ക് ആദ്യം വരുന്നത് എസ്ബിഐയാണ്. ഇത്രയും ജനപിന്തുണയുള്ള ഈ ബാങ്കിംഗ് സ്ഥാപനം നല്‍കുന്ന ഒരുപാട് സേവനങ്ങളുണ്ട്. അതിനെക്കുറിച്ചൊക്കെ അറിയുന്നവര്‍ ചുരുക്കമായിരിക്കും. അത്തരത്തിലൊരു സേവനത്തെക്കുറിച്ചറിയാം.
എസ്ബിഐ അക്കൗണ്ടുള്ള 95% ആളുകളും എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ്. ആ എടിഎം കാര്‍ഡുപയോഗിച്ച് 20 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കാന്‍ സാധിക്കും. ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ മറ്റു ഇന്‍ഷുറന്‍സുകളും ഇവര്‍ നല്‍കുന്നുണ്ട്. എന്തൊക്കെയെന്ന്് നോക്കാം.
രണ്ടുതരത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സുകളാണ് ഇവര്‍ നല്‍കുന്നത്;
1. നോണ്‍ ഏയര്‍ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്
വായുവില്‍ അല്ലെങ്കില്‍ ആകാശത്തു വച്ചല്ലാതെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സാണിത്. ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്കാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. ഇതിന്റെ പരിധി നിശ്ചയിക്കുന്നത് ഡെബിറ്റ് കാര്‍ഡിന്റെ തരം അനുസരിച്ചാണ്. ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനായ് ആകെയുള്ള നിബന്ധന അപകടത്തിന് 90 ദിവസം മുമ്പ് ഒരു തവണയെങ്കിലും എസ്ബിഐ എടിഎം കാര്‍ഡ് ഉപയോഗിച്ചിരിക്കണം എന്നതാണ്. എന്നാല്‍ ഈ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കണമെങ്കില്‍ ഉപയോക്താവ് മരിച്ചിരിക്കണം. ചികിത്സിക്കാനോ അപകടം മൂലം ഉണ്ടാകുന്ന ഭാഗിക വൈകല്ല്യത്തിനോ പരിരക്ഷ ലഭിക്കുന്നതല്ല.
2. പേഴ്സണല്‍ എയര്‍ ഏക്സിഡന്റല്‍ ഇന്‍ഷുറന്‍സ്
ഡെബിറ്റ് കാര്‍ഡുടമയ്ക്ക് ആകാശത്തുവച്ചുണ്ടാകുന്ന അപകടത്തിന് പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സാണിത്. ഇതിലും മരണത്തിനുമാത്രമാണ് ഇന്‍ഷുറന്‍സ് ലഭിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ അനുസരിച്ച് ഇതിന്റെ പരിധികളില്‍ മാറ്റം വരുന്നു. നോണ്‍ എയര്‍ ഇന്‍ഷുറന്‍സ് പോലെ തന്നെ ഇതിനും ആകെയുള്ള നിബന്ധന എന്നത് അപകടത്തിന് 90 ദിവസം മുമ്പ് എടിഎം കാര്‍ഡ് ഉപയോഗിച്ചിരിക്കണം എന്നതാണ്.
ഈ രണ്ടു ഇന്‍ഷുറന്‍സുകളുടെയും വിശദാംശങ്ങള്‍ നോക്കാം
ലൈഫ് ഇന്‍ഷുറന്‍സ് കൂടാതെ വാങ്ങലുകള്‍ക്കും കിട്ടും പരിരക്ഷ
ലൈഫ് ഇന്‍ഷുറന്‍സ് കൂടാതെ നമ്മുടെ വാങ്ങലുകള്‍ക്കും എടിഎം ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. വാഹനങ്ങളില്‍ നിന്നോ വീട്ടില്‍ നിന്നോ അല്ലാതെയുള്ളതോ ആയ മോഷണങ്ങള്‍ക്കാണ് പരിരക്ഷ നല്‍കുന്നത്. എന്നാല്‍ ആഭരണങ്ങള്‍ക്കോ വിലയേറിയ കല്ലുകള്‍, പെറിഷബിള്‍ വസ്തുക്കള്‍ എന്നിവയ്ക്കോ ഈ പരിരക്ഷ ലഭിക്കുന്നതല്ല. കാര്‍ഡിന്റെ ഈ പരിരക്ഷ ലഭിക്കണമെങ്കില്‍ സാധനങ്ങള്‍ വാങ്ങിയിട്ട് 90 ദിവസമേ ആകാന്‍ പാടുള്ളൂ. ഇവിടെയും കാര്‍ഡിന്റെ തരം അനുസരിച്ച് കവറേജില്‍ മാറ്റം വരുന്നു. സാധനങ്ങള്‍ വാങ്ങുന്നത് ഈകാര്‍ഡ് ഉപയോഗിച്ചുതന്നെ ആകണം.
കാര്‍ഡുകള്‍ നല്‍കുന്ന പരിരക്ഷ
പരിരക്ഷ
പര്‍ച്ചേസ് പ്രൊട്ടക്ഷന്‍ കവറേജില്‍ പ്രത്യേക പരിഗണന സാലറി അക്കൗണ്ട് ഉടമയ്ക്കുണ്ട്. എല്ലാ മാസ്റ്റര്‍/ വിസ കാര്‍ഡുകള്‍ക്കും 2 ലക്ഷം രൂപവരെ ലഭിക്കും. ഒരു അക്കൗണ്ടിലെ ഒരു കാര്‍ഡിനു മാത്രമേ എല്ലാ ആനുകൂല്ല്യങ്ങളും ഉണ്ടാവുകയുള്ളൂ.
ഫാമിലി ട്രാന്‍സ്പോര്‍ട്ടേഷന് 50,000 രൂപ വരെ കവറേജ്
ആക്സിഡന്റ് ക്ലെയിമില്‍ ബന്ധുക്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുക, എടിഎം കാര്‍ഡ് ഉടമയുടെ മൃതദേഹം വീട്ടിലെത്തിക്കുക തുടങ്ങിയവയ്ക്കായി 50,000 രൂപ വരെ കവറേജ് നല്‍കുന്നുണ്ട്. കൂടാതെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ബുക്ക് ചെയ്ത ടിക്കറ്റാണെങ്കില്‍ വിമാനയാത്രയില്‍ വെച്ച് എന്തെങ്കിലും നഷ്ടമായാല്‍ 25000 രൂപ വരെയും നല്‍കുന്നു.
റൂപേ കാര്‍ഡിന് 2 ലക്ഷം വരെ കവറേജ്
അപകടത്തിന് 30 ദിവസം മുമ്പെങ്കിലും കാര്‍ഡ് ഉപയോഗിച്ചവരാണെങ്കില്‍ അപകടത്തില്‍ മരണം സംഭവിക്കുകയോ പൂര്‍ണ്ണ വൈകല്യത്തിലേക്ക് പോവുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ്. എസ്ബിഐയുടെ റൂപേ കാര്‍ഡിന് 2 ലക്ഷം വരെയാണ കവറേജ് ലഭിക്കുന്നത്.
ഇത് ലഭിക്കണമെങ്കില്‍ എസ്ബിഐ റൂപേ ഡെബിറ്റ് കാര്‍ഡുകള്‍ 90 ദിവസത്തിനുള്ളില്‍ മറ്റു ബാങ്കുകളുമായി സാമ്പത്തികമായോ അല്ലാതെയോ ഇടപാടുകള്‍ നടത്തിയിരിക്കണം.