image

23 Oct 2022 12:02 AM

Personal Finance

ദീപാവലിക്ക് കാഷ്വല്‍ ജീവനക്കാര്‍ക്ക് അഡ് ഹോക്ക് ബോണസ്

MyFin Desk

ദീപാവലിക്ക് കാഷ്വല്‍ ജീവനക്കാര്‍ക്ക്  അഡ് ഹോക്ക് ബോണസ്
X

Summary

ദീപാവലിക്ക് മുന്നോടിയായി കാഷ്വല്‍ ജീവനക്കാര്‍ക്ക് നോണ്‍-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (അഡ്-ഹോക് ബോണസ്) പ്രഖ്യാപിച്ച് കേന്ദ്രം.  ഏതെങ്കിലും പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് പരിധിയില്‍ വരാത്തവര്‍ക്കാണ് ഇത് നല്‍കുന്നത്. ഈ ബോണസിനുള്ള കാല്‍ക്കുലേഷന്‍ സീലിംഗ് മാസം 7000 രൂപയാണ്. മാര്‍ച്ച് 31, 2022 ല്‍ സര്‍വീസില്‍ തുടരുകയും 21-22 ല്‍ തുടര്‍ച്ചയായി ആറ് മാസത്തെ സേവനം നടത്തുകയും ചെയ്തിട്ടുള്ളവര്‍ക്ക് ഇതിന് അര്‍ഹതയുണ്ടാകും. ഗ്രൂപ്പ് സി യില്‍ വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, ഗ്രൂപ്പ് ബി യില്‍ വരുന്ന നോണ്‍ ഗസറ്റഡ് […]


ദീപാവലിക്ക് മുന്നോടിയായി കാഷ്വല്‍ ജീവനക്കാര്‍ക്ക് നോണ്‍-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (അഡ്-ഹോക് ബോണസ്) പ്രഖ്യാപിച്ച് കേന്ദ്രം. ഏതെങ്കിലും പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് പരിധിയില്‍ വരാത്തവര്‍ക്കാണ് ഇത് നല്‍കുന്നത്.
ഈ ബോണസിനുള്ള കാല്‍ക്കുലേഷന്‍ സീലിംഗ് മാസം 7000 രൂപയാണ്. മാര്‍ച്ച് 31, 2022 ല്‍ സര്‍വീസില്‍ തുടരുകയും 21-22 ല്‍ തുടര്‍ച്ചയായി ആറ് മാസത്തെ സേവനം നടത്തുകയും ചെയ്തിട്ടുള്ളവര്‍ക്ക് ഇതിന് അര്‍ഹതയുണ്ടാകും.
ഗ്രൂപ്പ് സി യില്‍ വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, ഗ്രൂപ്പ് ബി യില്‍ വരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഇതിന് അര്‍ഹതയുണ്ടായിരിക്കും. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന പാരാമിലിറ്ററി ജീവനക്കാര്‍ക്കും ആംഡ് ഫോഴ്‌സസ് ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.
ആഴ്ചയില്‍ ആറ് ദിവസം എന്ന കണക്കില്‍ വര്‍ഷം 240 ദിവസം ജോലി ചെയ്തിട്ടുള്ള കാഷ്വല്‍ ലേബറിനാണ് സാധാരണ അഡ്-ഹോക്ക് ബോണസിന് അര്‍ഹതയുണ്ടാകുക. വര്‍ഷം 240 ദിവസം എന്ന നിലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം സേവനം ചെയ്തിരിക്കണം.