image

14 Oct 2022 6:35 AM GMT

Personal Finance

കുറഞ്ഞ റിസ്‌കില്‍ കൂടിയ പലിശ: ആക്‌സിസ് ബാങ്ക് എഫ് ഡി നിരക്കുയര്‍ത്തി

MyFin Desk

കുറഞ്ഞ റിസ്‌കില്‍ കൂടിയ പലിശ: ആക്‌സിസ് ബാങ്ക് എഫ് ഡി നിരക്കുയര്‍ത്തി
X

Summary

  ആക്‌സിസ് ബാങ്ക് രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വീണ്ടുമുയര്‍ത്തി. 75 ബേസിസ് പോയിന്റ് ആണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബാങ്ക് ഇതിനു മുന്‍പ് ഒക്ടോബര്‍ ഒന്നാം തിയതി നിരക്ക് പുതുക്കിയിരുന്നു. ഇതോടെ ഏഴു ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.75 ശതമാനത്തില്‍ നിന്നും 3.50 ശതമാനമായി. 30 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള […]


ആക്‌സിസ് ബാങ്ക് രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വീണ്ടുമുയര്‍ത്തി. 75 ബേസിസ് പോയിന്റ് ആണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബാങ്ക് ഇതിനു മുന്‍പ് ഒക്ടോബര്‍ ഒന്നാം തിയതി നിരക്ക് പുതുക്കിയിരുന്നു.

ഇതോടെ ഏഴു ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.75 ശതമാനത്തില്‍ നിന്നും 3.50 ശതമാനമായി. 30 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനത്തില്‍ നിന്നും 3.50 ശതമാനമായി ഉയര്‍ന്നു.

61 ദിവസം മുതല്‍ മൂന്നു മാസത്തില്‍ താഴെ പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4 ശതമാനം പലിശ ലഭിക്കും. ഇതിനു മുന്‍പ് 3.25 ശതമാനമായിരുന്നു പലിശ നിരക്ക്.

മൂന്ന് മുതല്‍ ആറ് മാസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക നിരക്ക് 3.75 ശതമാനത്തില്‍ നിന്നും 4.25 ശതമാനമാക്കി ഉയര്‍ത്തി. ആറ് മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് ഇനി മുതല്‍ 5 ശതമാനം പലിശ ലഭിക്കും. ഒരു വര്‍ഷം മുതല്‍ 15 മാസത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.10 ശതമാനവും പലിശ ലഭിക്കും.

15 മാസം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.15 ശതമാനമാണ് പലിശ നിരക്ക്.

രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.20 ശതമാനമാണ്. മൂന്നു വര്‍ഷത്തില്‍ പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.10 ശതമാനം പലിശ നിരക്ക് ലഭിക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം മുതല്‍ 6.90 ശതമാനം വരെ പലിശ ലഭിക്കും.