4 Oct 2022 1:23 AM GMT
Summary
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സേവനങ്ങള്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് വഴിയും ലഭ്യമാക്കും. ബാങ്കിന്റെ സേവനങ്ങള്‍ എല്ലാ ഉപഭോക്താക്കളിലേക്കും ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുക എന്നതിന്റെ ഭാഗമായാണ് ഈ നടപടി. ബാങ്കിങ് സേവനങ്ങള്‍ +919264092640 എന്ന നമ്പറില്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാകും. ബാങ്കിങ് ഇതര സേവനങ്ങളായ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍, അവസാനം നടത്തിയ അഞ്ച് ഇടപാടുകളുടെ വിവരങ്ങള്‍, ചെക്ക് ബുക്കിനുള്ള അപേക്ഷ മുതലായ സേവനങ്ങള്‍ ഇതിലൂടെ നല്‍കും. ഇതിനു പുറമെ, ഓണ്‍ലൈന്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള സേവനങ്ങള്‍, നിക്ഷേപങ്ങളുടെയും വായ്പയുടെയും വിവരങ്ങള്‍, ഡിജിറ്റല്‍ […]
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സേവനങ്ങള്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് വഴിയും ലഭ്യമാക്കും. ബാങ്കിന്റെ സേവനങ്ങള്‍ എല്ലാ ഉപഭോക്താക്കളിലേക്കും ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുക എന്നതിന്റെ ഭാഗമായാണ് ഈ നടപടി. ബാങ്കിങ് സേവനങ്ങള്‍ +919264092640 എന്ന നമ്പറില്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാകും.
ബാങ്കിങ് ഇതര സേവനങ്ങളായ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍, അവസാനം നടത്തിയ അഞ്ച് ഇടപാടുകളുടെ വിവരങ്ങള്‍, ചെക്ക് ബുക്കിനുള്ള അപേക്ഷ മുതലായ സേവനങ്ങള്‍ ഇതിലൂടെ നല്‍കും.
ഇതിനു പുറമെ, ഓണ്‍ലൈന്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള സേവനങ്ങള്‍, നിക്ഷേപങ്ങളുടെയും വായ്പയുടെയും വിവരങ്ങള്‍, ഡിജിറ്റല്‍ ഉത്പന്നങ്ങള്‍, എന്‍ ആര്‍ ഐ സേവനങ്ങള്‍, ബ്രാഞ്ച് / എ ടി എം വിശദാംശങ്ങള്‍, മുതലായ മറ്റു സേവനങ്ങളും എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കും.
അവധി ദിനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും 24 മണിക്കൂറും സേവനങ്ങള്‍ ഐഒഎസിലും , ആന്‍ഡ്രോയ്ഡിലും ലഭ്യമാക്കും.