29 Sept 2022 1:45 PM IST
Summary
ചെറു നിക്ഷേപ പദ്ധതികള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപങ്ങള്‍ക്ക് 30 ബേസിസ് പോയിന്റ് വരെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ മൂന്നു വര്‍ഷക്കാലാവധിയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ 5.5 ശതമാനത്തില്‍ നിന്നും 5.8 ശതമാനമായി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവിംഗ്‌സ് പദ്ധതിയുടെ പലിശ നിരക്കില്‍ 20 ബേസിസ് പോയിന്റ് വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 7.4 ശതമാനത്തില്‍ നിന്നും 7.6 ശതമാനമാകും.