27 Sep 2022 10:59 PM GMT
പ്രോസസിംഗ് ഫീസ് വേണ്ട, പലിശ ഇളവ്, കാഷ് ബാക്ക്; ഉത്സവകാലത്ത് ഓഫര്‍ മാമാങ്കവുമായി ബാങ്കുകളും
MyFin Bureau
Summary
രാജ്യത്തെ ഉത്സവ കാലത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കു ബാങ്കുകള്‍ വലിയ തോതില്‍ ഓഫറുകളും, ഡിസ്‌കൗണ്ടുകളും പ്രഖ്യാപിക്കുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ ഡുകള്‍, വായ്പ, പ്രോസസിംഗ് ഫീസിലെ ഇളവ് തുടങ്ങിയവയാണ് ഓഫര്‍ പട്ടികയിലുള്ളത്. എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, എസ്ബിഐ കാര്‍ഡ് എന്നിവയാണ് പ്രധാനമായും ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ബിഐ എസ്ബിഐയുടെ ഔദ്യോഗിക ട്വീറ്റ് പ്രകാരം കാര്‍ വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ എന്നിവയ്ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പകള്‍ക്കുള്ള […]
രാജ്യത്തെ ഉത്സവ കാലത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കു ബാങ്കുകള്‍ വലിയ തോതില്‍ ഓഫറുകളും, ഡിസ്‌കൗണ്ടുകളും പ്രഖ്യാപിക്കുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍
ഡുകള്‍, വായ്പ, പ്രോസസിംഗ് ഫീസിലെ ഇളവ് തുടങ്ങിയവയാണ് ഓഫര്‍ പട്ടികയിലുള്ളത്. എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, എസ്ബിഐ കാര്‍ഡ് എന്നിവയാണ് പ്രധാനമായും ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്ബിഐ
എസ്ബിഐയുടെ ഔദ്യോഗിക ട്വീറ്റ് പ്രകാരം കാര്‍ വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ എന്നിവയ്ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പകള്‍ക്കുള്ള പ്രോസസിംഗ് ഫീസ് ബാങ്ക് ഒഴിവാക്കിയിരിക്കുകയാണെന്നും ബാങ്കിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.
എസ്ബിഐ കാര്‍ഡ്
ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ 31 വരെ എസ്ബിഐ കാര്‍ഡ് നിരവധി ഓഫറുകള്‍് ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
2022 ലെ ഉത്സവകാലത്ത് 2600 നഗരങ്ങളിലായി 70 ദേശീയ ഓഫറുകളും 1550 പ്രാദേശിക, ഹൈപ്പര്‍ലോക്കല്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്, കൂടാതെ, വിവിധ പങ്കാളിത്ത ബ്രാന്‍ഡുകളില്‍ നിന്നും 22.5 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും.
യൂണിയന്‍ ബാങ്ക്
യൂണിയന്‍ ബാങ്കിലെ യൂണിയന്‍ ഹോം, യൂണിയന്‍ മൈല്‍സ് സ്‌കീം എന്നിവയുടെ പ്രോസസിംഗ് ചാര്‍ജ് 2022 ഓഗസ്റ്റ് എട്ട് മുതല്‍ 2023 ജനുവരി 31 വരെ ഒഴിവാക്കിയിരിക്കുകയാണെന്നാണ് ബാങ്ക് പറയുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പിഎന്‍ബിയുടെ ഉപഭോക്താക്കള്‍ക്ക് ഭവന, വാഹന, മൈ പ്രോപ്പര്‍ട്ടി വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ്, ഡോക്യുമെന്റേഷന്‍ ചാര്‍ജ് എന്നിവ ഉത്സവകാലത്ത് ഈടാക്കില്ല. കൂടാതെ, ഓണ്‍ലൈന്‍ വഴിയാണ് ഭവന വായ്പയ്ക്കും, വാഹന വായ്പയ്ക്കും അപേക്ഷിക്കുന്നതെങ്കില്‍ യഥാക്രമം 0.05 ശതമാനം, 0.1 ശതമാനം എന്നിങ്ങനെ ഇളവ് ലഭിക്കും. കൂടാതെ, മറ്റു ബാങ്കുകളില്‍ നിന്നുള്ള ഭവന വായ്പകള്‍ ടേക്കോവര്‍ ചെയ്യാന്‍ ലീഗല്‍ ചാര്‍ജോ, വാല്യുവേഷന്‍ ചാര്‍ജോ ഈടാക്കില്ലെന്നും ബാങ്ക് വ്യക്തമാക്കുന്നു.
സെന്‍ട്രല്‍ ബാങ്ക്
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കുറഞ്ഞ നിരക്കിലുള്ള വാഹന, ഭവന, സ്വര്‍ണ വായ്പകളിലൂടെ ഉപഭോക്താക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുമെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഐസിഐസിഐ ബാങ്ക്
ആഡംബര വസ്തുക്കള്‍ക്കും, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ബാങ്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വീട്, ഓട്ടോമൊബൈല്‍, വ്യക്തിഗത വായ്പ, ട്രാക്ടര്‍, സ്വര്‍ണം, ഇരുചക്രവാഹന വായ്പകള്‍
തുടങ്ങിയയ്ക്ക് ലോണ്‍ ഓഫറുകള്‍ ലഭ്യമാണ്. ഓഫര്‍ നിശ്ചിത കാലയളവിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നതാണ്, കൂടാതെ, ഓരോ വിഭാഗങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യും.
ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒന്നിലധികം വിഭാഗങ്ങളില്‍ വലിയ കിഴിവുകള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് കാര്‍ഡ്ലെസ് ഇഎംഐ, നോ കോസ്റ്റ് ഇഎംഐ എന്നിവ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങാമെന്നും ബാങ്ക് പറയുന്നു.