26 Sep 2022 8:00 AM GMT
Summary
സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണിയായ സോവാ വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി രാജ്യത്തെ മുന്‍നിര ബാങ്കുകള്‍. ഫോണിനലെ ഫിന്‍ടെക്ക് ആപ്പുകളെയുള്‍പ്പടെ ഹാക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ മുതല്‍ ബാങ്ക് അക്കൗണ്ടിലെ പണം വരെ അപഹരിക്കുന്ന സംഘമാണ് സോവാ എന്ന ആന്‍ഡ്രോയിഡ് ട്രോജന്‍ വൈറസിന് പിന്നില്‍. എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറാ ബാങ്ക് എന്നിവയാണ് വൈറസിനെ സംബന്ധിച്ചുള്ള മുന്നറിയിപ്പ് ഇറക്കിയിരിക്കുന്നത്. സോവാ എന്നാല്‍ ? ബാങ്കിംഗ് ആപ്പുകളെ ലക്ഷ്യമിട്ടുള്ള ട്രോജന്‍ വൈറസാണ് സോവാ എന്നത്. ആന്‍ഡ്രോയിഡ് ഫോണുകളെയാണ് ഇവ പ്രധാനമായും […]
സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണിയായ സോവാ വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി രാജ്യത്തെ മുന്‍നിര ബാങ്കുകള്‍. ഫോണിനലെ ഫിന്‍ടെക്ക് ആപ്പുകളെയുള്‍പ്പടെ ഹാക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ മുതല്‍ ബാങ്ക് അക്കൗണ്ടിലെ പണം വരെ അപഹരിക്കുന്ന സംഘമാണ് സോവാ എന്ന ആന്‍ഡ്രോയിഡ് ട്രോജന്‍ വൈറസിന് പിന്നില്‍. എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറാ ബാങ്ക് എന്നിവയാണ് വൈറസിനെ സംബന്ധിച്ചുള്ള മുന്നറിയിപ്പ് ഇറക്കിയിരിക്കുന്നത്.
സോവാ എന്നാല്‍ ?
ബാങ്കിംഗ് ആപ്പുകളെ ലക്ഷ്യമിട്ടുള്ള ട്രോജന്‍ വൈറസാണ് സോവാ എന്നത്. ആന്‍ഡ്രോയിഡ് ഫോണുകളെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്. നെറ്റ് ബാങ്കിംഗ് ആപ്പുകളില്‍ നിന്നുള്‍പ്പടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് സോവാ പണം അപഹരിക്കുന്നുവെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകത്തിന്റെ പലഭാഗത്ത് നിന്നും പരാതി ഉയരുന്നുണ്ട്. ഫോണില്‍ സോവാ വൈറസ് ഇന്‍സ്റ്റോള്‍ ചെയ്യപ്പെട്ടാല്‍ പിന്നീട് ഇത് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കില്ല.
എസ്എംഎസ് വഴി ബാങ്കിംഗ് മെസേജ് എന്ന് തെറ്റിധരിപ്പിക്കുന്ന സന്ദേശങ്ങളിലൂടെയാണ് സോവായുടെ ലിങ്ക് പലരിലും എത്തിയത്. ആമസോണ്‍, ഗൂഗിള്‍ ക്രോം, എന്‍എഫ്ടി ആപ്പുകള്‍ എന്നിവയുടെ ലോഗോയുടെ മറവിലും ചില വ്യാജ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വഴി സോവ ഫോണുകളിലേക്ക് എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യഥാര്‍ഥ ആപ്പാണെന്നു കരുതി മിക്കവും ഇത് ഇന്‍സ്റ്റാള്‍ ചെയ്യും.
നെറ്റ് ബാങ്കിങ് ആപ്പുകളില്‍ നമ്മള്‍ നല്‍കുന്ന പാസ്വേഡ്, യൂസര്‍നെയിം അടക്കം ഈ വൈറസിനു ചോര്‍ത്താനാകും. ഇതിനു പുറമേ സ്വന്തം നിലയ്ക്ക് സ്‌ക്രീന്‍ഷോട്ട് എടുക്കല്‍, വിഡിയോ റെക്കോര്‍ഡിങ് അടക്കം സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ 'This app is secured' എന്ന സന്ദേശം കാണിയ്ക്കും. സോവാ ആന്‍ഡ്രോയിഡ് വൈറസ് ഫോണിലെത്തിയാല്‍ എങ്ങനെയാകും പ്രവര്‍ത്തിക്കുക എന്നത് സംബന്ധിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ നല്‍കിയിരുന്നു.
- സോവാ വൈറസില്‍ നിന്നും ഫോണ്‍ സുരക്ഷിതമാക്കാന്‍: പിഎന്‍ബി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍
ഔദ്യോഗിക ആപ് സ്റ്റോറുകളില്‍നിന്നു മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. പരിചയമില്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്.
ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് ആപ്പുകളുടെ വിശദവിവരങ്ങള്‍ വായിച്ചറിയുക.
ആപ്പുകളെ പറ്റിയുള്ള യൂസര്‍ റിവ്യു പ്രധാനമാണ്.
എസ്എംഎസ്, മെയില്‍, വാട്സാപ് വഴി വരുന്ന സംശയകരമായ ലിങ്കുകള്‍ തുറക്കാതിരിക്കുക
ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആപ്പിനു നല്‍കുന്ന 'പെര്‍മിഷനുകള്‍' അതിന് ആവശ്യമുള്ളതു തന്നെയാണോയെന്ന് ഉറപ്പാക്കുക.
പ്രധാനപ്പെട്ട ഫയലുകളുടെ പകര്‍പ്പ് ഗൂഗിള്‍ ഡ്രൈവ് പോലെയുള്ള ക്ലൗഡ് സേവനങ്ങളില്‍ നിര്‍ബന്ധമായും സൂക്ഷിക്കുക (ബാക്കപ്പ്).
ഫോണില്‍ മികച്ച ആന്റീവൈറസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ബ്രൗസിംഗിന് സുരക്ഷ നല്‍കുന്ന ടൂളുകളും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ എന്തൊക്കെയാണെന്ന് അടിക്കടി പരിശോധിക്കുക. സംശയകരമായി എന്ത് തോന്നിയാലും ബാങ്ക് അധികൃതരെ അറിയിക്കുക.
ഏതെങ്കിലും വെബ്സൈറ്റിലോ ആപ്പിലോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കും മുന്‍പ് ഇത്തരം പ്ലാറ്റ്ഫോമുകളുടെ ആധികാരികത ഉറപ്പാക്കുക.