image

14 Sep 2022 1:23 AM GMT

Personal Finance

തെരുവ് നായ ആക്രമിച്ചോ? നഷ്ടപരിഹാരം നേടാന്‍ വഴിയുണ്ട്

MyFin Desk

തെരുവ് നായ ആക്രമിച്ചോ? നഷ്ടപരിഹാരം നേടാന്‍ വഴിയുണ്ട്
X

Summary

തെരുവു നായ കേരളത്തിന്റെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ദിവസം ചെല്ലുന്തോറും തെരുവു നായകളുടെ ഭീഷണി അധികരിച്ച് വരുന്നു. ഒരോ ദിവസവും നിരവധി പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ക്കിരയാകുന്നത്. കാലതാമസം ഏറെയെടുക്കുമെങ്കിലും ഇങ്ങനെ ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. തെരുവ് നായയുടെ കടിയേല്‍ക്കല്‍, വാഹനമോടിക്കുമ്പോള്‍ തെരുവ് നായ കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവയ്‌ക്കെ്‌ലാം നഷ്ടപരിഹാരം ലഭിക്കും. പ്രത്യേക കമ്മിറ്റിയുണ്ട് 2016 ഏപ്രില്‍ അഞ്ചിനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ജസ്റ്റിസ് സിരിജഗന്‍ അദ്ധ്യക്ഷനായുള്ള കമ്മിറ്റിക്ക് രൂപം നല്‍കുന്നത്. കൊച്ചി […]


തെരുവു നായ കേരളത്തിന്റെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ദിവസം ചെല്ലുന്തോറും തെരുവു നായകളുടെ ഭീഷണി അധികരിച്ച് വരുന്നു.
ഒരോ ദിവസവും നിരവധി പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ക്കിരയാകുന്നത്. കാലതാമസം ഏറെയെടുക്കുമെങ്കിലും ഇങ്ങനെ ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
തെരുവ് നായയുടെ കടിയേല്‍ക്കല്‍, വാഹനമോടിക്കുമ്പോള്‍ തെരുവ് നായ കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവയ്‌ക്കെ്‌ലാം നഷ്ടപരിഹാരം ലഭിക്കും.
പ്രത്യേക കമ്മിറ്റിയുണ്ട്

2016 ഏപ്രില്‍ അഞ്ചിനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ജസ്റ്റിസ് സിരിജഗന്‍ അദ്ധ്യക്ഷനായുള്ള കമ്മിറ്റിക്ക് രൂപം നല്‍കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങള്‍. തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നുമേറ്റ പരിക്ക് എത്രത്തോളമുണ്ട്, അംഗവൈകല്യം സംഭവിച്ചോ, ജോലി നഷ്ടപ്പെട്ടോ, പരിക്കേറ്റയാളുടെ പ്രായം എന്നിവയൊക്കെ പരിഗണിച്ചു മാത്രമാണ് കമ്മിറ്റി നഷ്ടപരിഹാരത്തിന്റെ അര്‍ഹത നിശ്ചയിക്കുന്നത്.

ആദ്യപടിയായി വ്യക്തമായൊരു അപേക്ഷ കമ്മിറ്റിക്ക് നല്‍കണം. അപേക്ഷയോടൊപ്പം ചികിത്സ ചെലവുകളുടെ ബില്ലുകള്‍, ചികിത്സ തേടിയതിന്റെ തെളിവ്, വാഹനത്തിനാണ് കേടുപാടുകള്‍ പറ്റിയതെങ്കില്‍ അതിനായി ചെലവായ തുകയുടെ ബില്ലുകള്‍ എന്നിവയെല്ലാം സമര്‍പ്പിക്കണം.

പരാതി പരിശോധിച്ചതിനുശേഷം സമിതി പരാതിക്കാരനെ ഹിയറിംഗിന് വിളിപ്പിക്കും. പരാതിക്കാരന്‍ നേരിട്ട് ചെന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. സമിതി കാര്യങ്ങളെല്ലാം പരിശോധിച്ച് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചാല്‍ ആ തുക പരാതിക്കാരന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍) നല്‍കേണ്ടത്. അതിനാല്‍ സമിതി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കൂടി ഭാഗം കേട്ട ശേഷമാണ് നഷ്ടപരിഹാരം വിധിക്കുന്നത്. തെരുവ് നായയാണെങ്കില്‍ മാത്രമേ നഷ്ട പരിഹാരം ലഭിക്കൂ. വീടുകളില്‍ വളര്‍ത്തുന്ന നായകളാണ് ആക്രമിക്കുന്നതെങ്കില്‍ നഷ്ടപരിഹാരം ലഭിക്കില്ല.

വിലാസം-ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി, കോര്‍പറേഷന്‍ ബില്‍ഡിംഗ്, പരമാര റോഡ്, എറണാകുളം നോര്‍ത്ത്