9 Jun 2022 12:58 AM GMT
Summary
റിപ്പോ നിരക്ക് ആര്‍ബിഐ തുടര്‍ച്ചയായ രണ്ട് മാസത്തില്‍ രണ്ടാം തവണയും ഉയര്‍ത്തിയതോടെ ദ്രുതഗതിയിൽ പലിശ വർധിപ്പിച്ച് ബാങ്കുകൾ. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ പലിശ വര്‍ധന പ്രഖ്യാപിച്ചു. 50 ബേസിസ് പോയിന്റിന്റെ (0.50ശതമാനം) വര്‍ധനയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. രണ്ട് തവണയായി 0.9 ശതമാനത്തിന്റെ വര്‍ധനയാണ് റിപ്പോ നിരക്കിൽ വരുത്തിയിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക് പിഎന്‍ബി റേറ്റ് ഉയര്‍ത്തി. പുതിയ റിപ്പോ ലിങ്ഡ് ലെന്‍ഡിംഗ് റേറ്റ് […]
റിപ്പോ നിരക്ക് ആര്‍ബിഐ തുടര്‍ച്ചയായ രണ്ട് മാസത്തില്‍ രണ്ടാം തവണയും ഉയര്‍ത്തിയതോടെ ദ്രുതഗതിയിൽ പലിശ വർധിപ്പിച്ച് ബാങ്കുകൾ.
ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ പലിശ വര്‍ധന പ്രഖ്യാപിച്ചു. 50 ബേസിസ് പോയിന്റിന്റെ (0.50ശതമാനം) വര്‍ധനയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. രണ്ട് തവണയായി 0.9 ശതമാനത്തിന്റെ വര്‍ധനയാണ് റിപ്പോ നിരക്കിൽ വരുത്തിയിട്ടുള്ളത്.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പിഎന്‍ബി റേറ്റ് ഉയര്‍ത്തി. പുതിയ റിപ്പോ ലിങ്ഡ് ലെന്‍ഡിംഗ് റേറ്റ് 7.40 ശതമാനമാണ്. വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ബാങ്ക് ഓഫ് ബറോഡ
ബിഒബി റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക്(ആര്‍എല്‍എല്‍ഐര്‍) 7.4 ശതമാനമാക്കി ഇത് വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യയും നിരക്ക് പുതുക്കി. പുതിയ നിരക്ക് 7.75 ശതമാനമാണ്. പുതുക്കിയ നിരക്ക് വ്യാഴാഴ്ച മുതൽ പ്രാബല്യത്തില്‍ വന്നു.
ഐസിഐസിഐ ബാങ്ക്
പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് നിരക്ക് (ഇബിഎല്‍ആര്‍) പുതുക്കി നിശ്ചയിച്ചു. 8.60 ശതമാനമാനമാണ് പുതിയ നിരക്ക്. ഇത് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
രണ്ട് തവണയായി ആര്‍ബി ഐ നിരക്ക് ഒരു ശതമാനത്തിനടുത്ത് വര്‍ധിപ്പിച്ചതോടെ് ഓരോ ലക്ഷം രൂപ വായ്പയ്ക്കും, ഇഎംഐയായി 55 രൂപ അധികമായി നല്‍കേണ്ടി വന്നേക്കാം.