8 Jun 2022 1:48 AM GMT
Summary
രണ്ട് മാസത്തിനിടെ റിപ്പോ നിരക്കില്‍ ആര്‍ബിഐ വര്‍ധന വരുത്തിയത് ഒരു ശതമാനത്തിനടുത്ത്. കൃത്യമായി പറഞ്ഞാല്‍ 0.9 ശതമാനം. വ്യാഴാഴ്ച മാത്രം നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. രണ്ട് വിധത്തിലാണ് ഇത് നമ്മുടെ വ്യക്തിജീവിതത്തില്‍ നേരിട്ട് പ്രതിഫലിക്കുക. ഒന്ന് വായ്പ പലിശയില്‍ ഉണ്ടാകുന്ന വര്‍ധന. രണ്ട് നിക്ഷേപ നിരക്കില്‍ ഉണ്ടാകാന്‍ പോകുന്ന വര്‍ധന. ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. സ്വാഭാവികമായും റിപ്പോ നിരക്ക് കൂട്ടുമ്പോള്‍ ഈ അധിക ചെലവ് […]
രണ്ട് മാസത്തിനിടെ റിപ്പോ നിരക്കില്‍ ആര്‍ബിഐ വര്‍ധന വരുത്തിയത് ഒരു ശതമാനത്തിനടുത്ത്. കൃത്യമായി പറഞ്ഞാല്‍ 0.9 ശതമാനം. വ്യാഴാഴ്ച മാത്രം നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്.
രണ്ട് വിധത്തിലാണ് ഇത് നമ്മുടെ വ്യക്തിജീവിതത്തില്‍ നേരിട്ട് പ്രതിഫലിക്കുക. ഒന്ന് വായ്പ പലിശയില്‍ ഉണ്ടാകുന്ന വര്‍ധന. രണ്ട് നിക്ഷേപ നിരക്കില്‍ ഉണ്ടാകാന്‍ പോകുന്ന വര്‍ധന. ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. സ്വാഭാവികമായും റിപ്പോ നിരക്ക് കൂട്ടുമ്പോള്‍ ഈ അധിക ചെലവ് വായ്പകളിലേക്ക് മാറ്റുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. ആതായത് നമ്മളെടുക്കുന്ന വായ്പകള്‍ക്ക് ചെലവ് കൂടും. റിപ്പോ നിരക്ക് 4 ല്‍ നിന്ന് 4.40 ശതമാനമായി മേയിലെ അപ്രതീക്ഷിത നടപടിയിലൂടെ കേന്ദ്ര ബാങ്ക് വര്‍ധിപ്പിച്ചിരുന്നു. കരുതല്‍ ധനാനുപാതത്തിലും അന്ന് വര്‍ധന വരുത്തിയിരുന്നു. ഇത് 0.5 ശതമാനം വര്‍ധിപ്പിച്ച് 4.5 നിലയിലേക്ക് എത്തിച്ചു. തുടര്‍ച്ചയായി റിപ്പോയിൽ വരുത്തിയ രണ്ട് വര്‍ധനയോടെ വായ്പാ പലിശ ഒരു ശതമാനം വരെ കൂടുമെന്ന് ഉറപ്പായി.
പലിശയില്‍ സമര്‍ം
ഭവന വായ്പയുടെ ഇ എം ഐ അടവ് കൂടുമോ? ആര്‍ ബി ഐ യുടെ ധനനയം സംബന്ധിച്ച വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരു ശരാശരി ഇടത്തട്ടുകാരന്റെ മനസില്‍ ഉയരുന്ന ചോദ്യമിതാണ്. കാരണം കോവിഡ് പോലുള്ള പ്രതിസന്ധി എറ്റവും അധികം ബാധിച്ചത് ഇവരെയാണ്. തൊഴില്‍ നഷ്ടമായവരും വരുമാനം കുറഞ്ഞവരും ഉള്‍പ്പെടുന്ന മധ്യവര്‍ത്തി കുടുംബത്തിന്റെ ഈ ആശങ്കയ്ക്ക് അടിസ്ഥാനം ഉണ്ട് താനും. രണ്ട് പതിറ്റാണ്ട് കാലത്തെ ഏറ്റവും ചുരുങ്ങിയ പലിശ നിരക്കാണ് രാജ്യത്ത് തുടര്‍ന്നിരുന്നത്. 6.5-7 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ വായ്പകള്‍ ലഭ്യമായിരുന്നു. ഈ സ്ഥാനത്താണ് രണ്ട് വട്ടമായി 0.9 ശതമാനം റിപ്പോ ഉയരുന്നത്. ഇതോടെ വായ്പ പലിശ ഒരു ശതമാനം വരെ ഉയരാമെന്നാണ് കണക്കാക്കുന്നത്. മേയിലെ വര്‍ധനവിനെ തുടര്‍ന്ന് എച്ച്ഡിഎഫ്‌സി അടക്കമുള്ള പല ബാങ്കുകളും രണ്ട് തവണ പലിശ നിരക്കില്‍ വര്‍ധന വരുത്തിയിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്ന അര ശതമാനം വര്‍ധനവിന്റെ സമര്‍ദം.
ഇഎം ഐ എത്ര കൂടും?
നിലവില്‍ 20 ലക്ഷം രൂപ 20 വര്‍ഷത്തെ കാലാവധിയില്‍ വായ്പ എടുത്ത് 6.7 ശതമാനം പലിശ നിരക്കില്‍ അടവ് തുടരുകയാണെങ്കില്‍ മാസ ഗഢു 15,148 രൂപയാകും. ഇതില്‍ ഒരു ശതമാനം നിരക്ക് കൂട്ടി 7.6 ശതമാനത്തിലാണെങ്കില്‍ മാസ തിരിച്ചടവ് 16,234 രൂപയായി ഉയരും. അതായത് മാസം തിരിച്ചടവില്‍ 1,086 രൂപയുടെ വര്‍ധന.വായ്പാ തുക കൂടുകയും, തിരിച്ചടവ് കാലാവധി ഉയരുകയും ചെയ്യുന്നതിനനുസരണമായി ഇത് ഉയരും.