എല്ലാ മനുഷ്യര്‍ക്കും അത്യാവശ്യമാണ് സാമ്പത്തിക സ്വാതന്ത്ര്യം. തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ജീവിതം, ആവശ്യത്തിന് സമ്പാദ്യം, മതിയായ...
എല്ലാ മനുഷ്യര്‍ക്കും അത്യാവശ്യമാണ് സാമ്പത്തിക സ്വാതന്ത്ര്യം. തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ജീവിതം, ആവശ്യത്തിന് സമ്പാദ്യം, മതിയായ നിക്ഷേപം എ്ന്നിവ സ്വായത്തമാക്കാന്‍ സാമ്പത്തിക സ്വാതന്ത്ര്യം നമ്മെ പ്രാപ്തമാക്കുന്നു. എന്നാല്‍ കടം, പാഴ്ചെലവുകള്‍, അസുഖങ്ങള്‍ എന്നിവ പലപ്പോഴും സാമ്പത്തിക ക്രയവിക്രയങ്ങളുടെ താളം തെറ്റിക്കുന്നു.
സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങള്‍ വിലയിരുത്താം.
ലക്ഷ്യങ്ങള്‍
ഏതൊരു കാര്യത്തിലേക്ക് ചുവടുവട്ക്കുമ്പോഴും ലക്ഷ്യം ഉറപ്പുള്ളതാകണം. സാമ്പത്തിക കാര്യത്തിലും ഇത് സാധ്യമാകണം. മുന്നോട്ടുള്ള സാമ്പത്തിക ഇടപാടുകളില്‍ കൃത്യമായ വീക്ഷണം പുലര്‍ത്തണം. നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമ്പോള്‍ അവ നേടാനുള്ള സാധ്യത കൂടുതലാണ്.
സ്ഥിര നിക്ഷേപം
പ്രതിമാസ വരുമാനത്തില്‍ നിന്ന് ഒരു പ്രത്യേക തുക സമ്പാദ്യമായി മാറ്റിവയ്ക്കുക. അപ്രതീക്ഷിതമായ ചെലവുകള്‍ക്കായി ഈ തുക ഉപയോഗപ്പെടുത്താം. ദീര്‍ഘകാല നിക്ഷേപങ്ങള്‍ മികച്ച മൂലധനം സാധ്യമാക്കുന്നുവയാണ്.
വ്യത്യസ്ത നിക്ഷേപങ്ങള്‍
സമ്പാദ്യം അനുസരിച്ച് സാധ്യമായ തുകകളിലുള്ള നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുക. ഓഹരി നിക്ഷേപങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടാം. സമയ പരിധി, റിസ്‌ക് എടുക്കാനുള്ള ശേഷി, കടപ്പത്രങ്ങള്‍, സ്വര്‍ണ്ണം എന്നിവയിലൊക്കെ നിക്ഷേപങ്ങള്‍ ആകാം.
ക്രെഡിറ്റ് സ്‌കോര്‍
ക്രെഡിറ്റ് സ്‌കോര്‍ എപ്പോഴും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. ബ്ലാക്ക് മാര്‍ക്കുകള്‍ ഉണ്ടാകാതിരിക്കാന്‍ കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്.
മികവുള്ള ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വായ്പകളെടുക്കാനുള്ള റിസ്‌ക് കുറയും.
എമര്‍ജന്‍സി ഫണ്ട്
നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മിക്കവര്‍ക്കും പണത്തിന്റെ പ്രശ്നങ്ങളുണ്ട്. അതുകൊണ്ടാണ് മൂന്ന് മുതല്‍ ആറ് മാസത്തെ ജീവിതച്ചെലവുകള്‍ അടിയന്തിര ഫണ്ടായി കരുതിയിരിക്കേണ്ടത്.
അവലോകനം
ഓരോ മൂന്ന് മുതല്‍ ആറ് മാസത്തിലും സ്വന്തം സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുക. നിങ്ങളുടെ സമ്പാദ്യത്തിലെ ചോര്‍ച്ചകളും പ്രകടനവും ഇതിലൂടെ വിലയിരുത്തി മുന്നോട്ട് പോകാനാകും.
ബിഎന്‍പിഎല്‍
ബൈ നൗ, പേ ലേറ്റര്‍ പോലുള്ള സംവിധാനങ്ങളിലൂടെ അത്യാവശ്യം വേണ്ട സാധനങ്ങള്‍ വാങ്ങാം. ഒന്നിലധികം തവണകളായി ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്ക് പണമടയ്ക്കാനുള്ള ലളിതമായ വഴികള്‍ ഇതിലൂടെ സാധ്യമാണ്.
കരുതല്‍
വിരമിക്കലിനു ശേഷമുള്ള സമ്പാദ്യത്തെ കരുതലോടെ എടുക്കണം. അവശതയില്‍ സ്ഥിര വരുമാനമില്ലാത്തതിനാല്‍ ഈ സമ്പാദ്യങ്ങളാകും മുതല്‍ കൂട്ടാകുക. എന്നു കരുതി എല്ലാം വിശ്രമ ജീവിതത്തിലേക്കായി മാറ്റി വച്ച് ജീവിതത്തിന്റെ നല്ല കാലങ്ങള്‍ ആസ്വദിക്കാന്‍ മറന്നു പോകുകയും അരുത്.