image

19 April 2022 5:05 AM GMT

Insurance

മാസവരുമാനത്തില്‍ നിന്നും ഇന്‍ഷുറന്‍സിനായി എത്ര തുക മാറ്റി വെയ്ക്കണം?

MyFin Desk

മാസവരുമാനത്തില്‍ നിന്നും ഇന്‍ഷുറന്‍സിനായി എത്ര തുക മാറ്റി വെയ്ക്കണം?
X

Summary

വരുമാനത്തിന്റെ എത്ര ശതമാനം ഇന്‍ഷുറന്‍സിനായി മാറ്റിവെയ്ക്കണം എന്ന കാര്യത്തില്‍ പലപ്പോഴും നമ്മുക്ക് സംശയങ്ങളുണ്ടാകാറുണ്ട്. ലൈഫ് പോളിസികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, വാഹന, യാത്രാ ഇന്‍ഷുറന്‍സുകള്‍ ഇവയെല്ലാം ഇന്ന് അത്യാവശ്യങ്ങളായി മാറിയിട്ടുണ്ട്. ജീവിതച്ചെലവുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കുറഞ്ഞ സം അഷ്വേഡ് തുകയുടെ പോളിസികള്‍ വാങ്ങുന്നത് എന്ത് ഉദ്ദേശത്തിനാണോ വാങ്ങുന്നത് അതിനു സഹായിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം ഇന്‍ഷുറന്‍സ് എന്നത് ദീര്‍ഘകാല ആവശ്യമാണ്. ജീവിതച്ചെലവുകള്‍ വര്‍ധിക്കുന്നതുപോലെ ചികിത്സ ചെലവുകളും മറ്റ് ചെലവുകളും അനുദിനം വര്‍ധിക്കുന്നുണ്ട്. അതുകൂടി കണക്കു കൂട്ടി വേണം സംഅഷ്വേഡ് തുക […]


വരുമാനത്തിന്റെ എത്ര ശതമാനം ഇന്‍ഷുറന്‍സിനായി മാറ്റിവെയ്ക്കണം എന്ന കാര്യത്തില്‍ പലപ്പോഴും നമ്മുക്ക് സംശയങ്ങളുണ്ടാകാറുണ്ട്. ലൈഫ്...

വരുമാനത്തിന്റെ എത്ര ശതമാനം ഇന്‍ഷുറന്‍സിനായി മാറ്റിവെയ്ക്കണം എന്ന കാര്യത്തില്‍ പലപ്പോഴും നമ്മുക്ക് സംശയങ്ങളുണ്ടാകാറുണ്ട്. ലൈഫ് പോളിസികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, വാഹന, യാത്രാ ഇന്‍ഷുറന്‍സുകള്‍ ഇവയെല്ലാം ഇന്ന് അത്യാവശ്യങ്ങളായി മാറിയിട്ടുണ്ട്.

ജീവിതച്ചെലവുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കുറഞ്ഞ സം അഷ്വേഡ് തുകയുടെ പോളിസികള്‍ വാങ്ങുന്നത് എന്ത് ഉദ്ദേശത്തിനാണോ വാങ്ങുന്നത് അതിനു സഹായിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം ഇന്‍ഷുറന്‍സ് എന്നത് ദീര്‍ഘകാല ആവശ്യമാണ്. ജീവിതച്ചെലവുകള്‍ വര്‍ധിക്കുന്നതുപോലെ ചികിത്സ ചെലവുകളും മറ്റ് ചെലവുകളും അനുദിനം വര്‍ധിക്കുന്നുണ്ട്. അതുകൂടി കണക്കു കൂട്ടി വേണം സംഅഷ്വേഡ് തുക നിശ്ചയിക്കാന്‍.

ആരോഗ്യ ഇന്‍ഷുറന്‍സ്
കുറഞ്ഞത് രണ്ട മുതല്‍ അഞ്ച് ശതമാനം വരെയാണ് വരുമാനത്തില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സിനായി മാറ്റിവെയ്ക്കേണ്ട തുക. അത് ഒരു നിശ്ചിത കണക്കൊന്നുമല്ല. ഓരോരുത്തരും അവരുടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം പ്രായം ഇതൊക്കെ കണക്കാക്കി വേണം ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കാന്‍.
ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍, പണത്തിന്റെ ഭാവി മൂല്യം കണക്കിലെടുക്കണം. കാരണം ഇന്ന് 5 ലക്ഷം രൂപ ചെലവാകുന്ന ഏത് ചികിത്സയ്ക്കും 18-20 വര്‍ഷങ്ങള്‍ക്ക് ശേഷം 50 ലക്ഷം രൂപയിലധികം ചെലവാകും.
ഉയര്‍ന്ന സം അഷ്വേഡ് തുക പരിഗണിക്കുമ്പോള്‍ അത് പ്രീമിയത്തില്‍ വലിയ വര്‍ധനവൊന്നുമുണ്ടാക്കില്ല.
നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന് തുല്യമായ സംഅഷ്വേഡ് തുകയ്ക്കുള്ള പോളിസികള്‍ എടുക്കണമെന്നാണ് ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
ജോലിയുള്ളവര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സുകളുണ്ടാകാം. നിലവിലുള്ള ഇന്‍ഷുറന്‍സ് കവറേജ് കുറഞ്ഞ തുകയുടേതുമാകാം അങ്ങനെയുള്ളവര്‍ക്ക് ടോപ്പ്-അപ് പോളിസികളോ സൂപ്പര്‍ ടോപ്പ്-അപ് പോളിസികളോ ഉപയോഗിച്ച് കവറേജ് വര്‍ധിപ്പിക്കാം.

ലൈഫ് ഇന്‍ഷുറന്‍സ്

ഒരിക്കലും പ്രീമിയം നോക്കിയാവരുത് ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നത്. കാരണം കുറഞ്ഞ പ്രീമിയം നോക്കുമ്പോള്‍ സം അഷ്വേഡ് തുകയും കുറഞ്ഞതായിരിക്കും. പോളിസി ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തിന്റെ ബാധ്യതകളും സാമ്പത്തിക ആവശ്യങ്ങളെയും നിറവേറ്റുന്നതായിരിക്കണം ലൈഫ് ഇന്‍ഷുറന്‍സ് കവറേജ്. കവറേജ് വാര്‍ഷിക വരുമാനത്തിന്റെ 10 മുതല്‍ 15 ഇരട്ടി ആയിരിക്കണം.ഒരു ലൈഫ് പ്ലാന്‍ വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട ഒരേയൊരു ഘടകം പ്രീമിയം ആയിരിക്കരുത്. നിലവിലുള്ള അവസ്ഥകള്‍, ആരോഗ്യ ചരിത്രം, പാരമ്പര്യമായ രോഗങ്ങള്‍ എന്നിവ പോലുള്ള ഘടകങ്ങള്‍ കൂടി പരിഗണിക്കണം. ഭവനവായ്പ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ നിലവിലുള്ളതും ഭാവിയിലേതുമായ ബാധ്യതകളെ അടിസ്ഥാനമാക്കിയായിരിക്കണം ലൈഫ് ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കാന്‍