image

28 March 2023 5:56 AM GMT

PF

പിഎഫ് നിക്ഷേപകരെ നിരാശപ്പെടുത്തി ഇപിഎഫഒ, പലിശ 5 ബിപിഎസ് കൂട്ടി കണ്ണില്‍ പൊടിയിട്ടു

MyFin Desk

epfo balance
X

Summary

കഴിഞ്ഞ മാര്‍ച്ചിലാണ് 2021-22 വര്‍ഷത്തെ പലിശ നിരക്ക് ഇപിഎഫ്ഒ 8.1 ശതമാനമായി കുറയ്ക്കുകയായിരുന്നു. ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു വരുന്ന കാലമായിരുന്നു അത്.



പിഎഫ് നിക്ഷേപകരെ നിരാശപ്പെടുത്തി ഇപിഎഫ്ഒ അതിന്റെ 2023 ലെ പലിശ നിരക്ക് പുറത്തു വിട്ടു. ഇന്നലെ മുതല്‍ ആരംഭിച്ച ഇപിഎഫ്ഒ ട്രസ്റ്റ് യോഗമാണ് പുതിയ പലിശ നിരക്ക് പ്രഖ്യാപിച്ചതായി പിടി ഐ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ പിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിച്ചിരുന്ന പലിശ 8.10 ശതമാനമാണ്. ഇതില്‍ 5 ബേസിസ് പോയിന്റ് (100 ബേസിസ് പോയിന്റാണ് ഒരു ശതമാനം) മാത്രം വര്‍ധിപ്പിച്ച് നിക്ഷേപകരുടെ കണ്ണില്‍ പൊടിയിടുകയാണ് ഇപിഎഫ്ഒ ചെയ്തത്. ഇതിന് ഇനി ധനമന്ത്രാലയം അംഗീകാരം കൊടുക്കുന്നതോടെ നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് ഇതെത്തും.

2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ യുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകം. മാസ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് കണക്കാക്കുന്നതെങ്കിലും വാര്‍ഷിക അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 ന് ആണ് ബന്ധപ്പെട്ട വര്‍ഷത്തെ പലിശ അക്കൗണ്ടുടമകളുടെ അക്കൗണ്ടിലിടുക.

നിലവില്‍ പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇതേ പലിശ നല്‍കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലത്ത് പലിശ നിരക്ക് ബാങ്കുകളിൽ കുറവായിരുന്നു. അതേസമയം, ഇപിഎഫ്ഒ നിലവിലെ നിരക്കിൽ നിന്ന് പലിശ കുറച്ചേക്കും എന്നൊരു ആശങ്കയും ഉണ്ടായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് 2021-22 വര്‍ഷത്തെ പലിശ നിരക്ക് ഇപിഎഫ്ഒ 8.1 ശതമാനമായി കുറയ്ക്കുകയായിരുന്നു. ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു വരുന്ന കാലമായിരുന്നു അത്.

നടപ്പു സമ്പത്തിക വര്‍ഷത്തെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ചൊവ്വാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നാലു പതിറ്റാണ്ടിലെ കുറഞ്ഞ നിരക്കായ 8.1 ശതമാനമായി നിരക്ക് കുറച്ചിരുന്നു. തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തില്‍ 8.5 ശതമാനമായിരുന്നു.

1977-78 സാമ്പത്തിക വര്‍ഷത്തിലാണ് ഇതിന് മുന്‍പ് കുറഞ്ഞ നിരക്കായ 8 ശതമാനമായിരുന്നത്.

2019 -20 സാമ്പത്തിക വര്‍ഷത്തില്‍ പലിശ നിരക്ക് 8.5 ശതമാനമായിരുന്നു. 2018 -19 വര്‍ഷത്തില്‍ 8.65 ശതമാനവും, 2016 -17 വര്‍ഷത്തില്‍ 8.65 ശതമാനവും, 2017 -18 ല്‍ 8.55 ശതമാനവും ആയിരുന്നു നിരക്ക്.

2015 -16 ല്‍ 8.8 ശതമാനവും, 2013 -14 ല്‍ 8.75 ശതമാനവും ആയിരുന്നു നിരക്ക്.

നിലവിലെ പിഎഫ് പലിശ നിരക്ക് താരതമ്യേന കുറവാണ്. കഴിഞ്ഞ മേയ് മാസം മുതല്‍ റിപ്പോ തുടര്‍ച്ചയായി കൂട്ടിയിരുന്നു. ഇക്കാലയളവില്‍ നിരക്ക് രണ്ടര ശതമാനമാണ് കൂട്ടിയത്. ഇതനുസരിച്ച് ബാങ്കുകളും വായ്പാ-നിക്ഷേപ പലിശ നിരക്കുകള്‍ കൂട്ടി. എന്നാല്‍ ഇതിനനുസരിച്ചുള്ള വര്‍ധന പിഎഫ് നോ അല്ലെങ്കില്‍ മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കോ ധനമന്ത്രാലയം നടപ്പില്‍ വരുത്തിയിട്ടില്ല.