17 May 2023 11:54 AM GMT
Summary
- ബാങ്കിനെ ആശ്രയിച്ചാണ് ഫീസും ചാര്‍ജുകളും
- വായ്പയുടെ 0.5% മുതല്‍ 2.50% വരെ പ്രോസസ്സിംഗ് ചാർജ്
- തിരിച്ചടവിന്റെ മാസ തവണകള്‍ മുടങ്ങിയാല്‍ ബാങ്ക് പിഴ
സാമ്പത്തിക അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ലഭ്യമാക്കാവുന്ന വായ്പകളാണ് വ്യക്തിഗത വായ്പകള്‍. വാഹന, ഭവന വായ്പകള്‍ പോലെ, പ്രത്യേക ആവശ്യങ്ങള്‍ക്ക് എന്ന നിബന്ധനകളില്ലാതെ പണം എങ്ങനെയും ഉപയോഗിക്കാം എന്നത് തന്നെയാണ് വ്യക്തിഗത വായ്പകളുടെ ഗുണം. രേഖകള്‍ സമര്‍പ്പിക്കാതെ ലഭിക്കുന്നു എന്നതിനാല്‍ വേഗത്തില്‍ വായ്പ ലഭിക്കാന്‍ സഹായിക്കും. കൂടാതെ താങ്ങാനാവുന്ന തവണകളായി കാലക്രമേണ തിരിച്ചടയ്ക്കാനും സാധിക്കും.
വ്യക്തിഗത വായ്പ ആവശ്യം വരുന്നൊരാള്‍ക്ക് വിവിധ ചാര്‍ജുകള്‍ ബാങ്ക് ഈടാക്കുന്നുണ്ട്. ഓരോ ബാങ്കിനെയും ആശ്രയിച്ച് ഫീസും ചാര്‍ജുകളും വ്യത്യാസപ്പെടും. ഇതിന് പുറമെയാണ് പലിശ നിരക്ക്. വായ്പ അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടും. ബാങ്കുകള്‍ വ്യക്തിഗത വായ്പയ്ക്ക് ഈടാക്കുന്ന ചാര്‍ജുകള്‍ ഇവയാണ്.
പ്രോസസിംഗ് ചാര്‍ജ്
ബാങ്ക് വായ്പ അനുവദിക്കുന്നതിന് സാധാരണയായി പ്രോസസിംഗ് ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇത് പലപ്പോഴും മൊത്തം ലോണ്‍ തുകയുടെ 0.5% മുതല്‍ 2.50% വരെയാണ് ഈടാക്കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക് വായ്പ തുകയുടെ 3% വരെ പ്രോസസിംഗ് ചാര്‍ജ് ഈടാക്കുന്നു.
വെരിഫിക്കേഷന്‍ ചാര്‍ജ്
വായ്പ അനുവദിക്കുന്നതിന് മുമ്പ് തിരിച്ചടക്കാനുള്ള കഴിവ് ബാങ്ക് പരിശോധിക്കും. അപേക്ഷകന്റെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകളും വായ്പ തിരിച്ചടവ് ചരിത്രങ്ങളും ബാങ്ക് പരിശോധിക്കും. പലപ്പോഴും തേര്‍ഡ് പാര്‍ട്ടി സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തിയാണ് ബാങ്കുകള്‍ ഇത് പരിശോധിക്കുന്നത്. ഇത്തരം പരിശോധനയ്ക്കായി ബാങ്കുകള്‍ക്ക് വരുന്ന ചെലവ് വെരിഫിക്കേഷന്‍ ചാര്‍ജ് എന്ന നിലയില്‍ ബാങ്ക് വായ്പ എടുക്കുന്നവരില്‍ നിന്ന് തന്നെ ഈടാക്കാറുണ്ട്.
ഇഎംഐ മുടങ്ങിയാല്‍ പിഴ
വ്യക്തിഗത വായ്പ എടുക്കുമ്പോള്‍ കൃത്യസമയത്ത് തിരിച്ചടവ് സാധ്യമാകുമോ എന്ന് പരിശോധിക്കണം. തിരിച്ചടവിന്റെ മാസ തവണകള്‍ മുടങ്ങിയാല്‍ ബാങ്ക് പിഴ ഈടാക്കും. വായ്പ വേഗത്തില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതിന് പകരം താങ്ങാനാകുന്ന ഇഎംഐ തിരഞ്ഞെടുക്കുക. കൊട്ടക് മഹീന്ദ്ര ബാങ്കില്‍ ഇഎംഐ ബൗണ്‍സ് ചാര്‍ജായി 500 രൂപ ഈടാക്കും.
ജിഎസ്ടി
ഉപഭോക്താവിന് തിരിച്ചടവ് കാലയളവില്‍ എന്തെങ്കിലും അധിക സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ജിഎസ്ടി നല്‍കണം. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് അനുസരിച്ച് എല്ലാ സേവന നിരക്കുകളിലും ജിഎസ്ടി ബാധകമാകും. വായ്പ അനുവദിക്കുന്ന സമയത്തോ, വായ്പാ തിരിച്ചടവ് ഘട്ടത്തിലോ ആണോ ഈ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാവുന്നത്.
പ്രീ പെയ്‌മെന്റ് പിഴ
ബാങ്കുകളുടെ പ്രധാന വരുമാന മാര്‍ഗം പലിശയാണ്. വായ്പ കാലയളവിന് മുമ്പ് കടം തിരിച്ചടയ്ക്കുകയാണെങ്കില്‍ ബാങ്കിന് കാര്യമായ നേട്ടമുണ്ടാകില്ല. ഈ നഷ്ടം നികത്താന്‍ വായ്പ നേരത്തെ തിരിച്ചടയ്ക്കുന്നവര്‍ക്ക് ബാങ്ക് പിഴ ഈടാക്കും. സാധാരണയായി, ബാങ്കുകള്‍ 24% വരെ പ്രീപേയ്‌മെന്റ് ഫീസ് ഇനത്തില്‍ ഈടാക്കുന്നു.
പലിശ നിരക്ക്
ബാങ്കുകള്‍ വ്യക്തിഗത വായ്പയ്ക്ക് എത്ര പലിശ വരെ ഈടാക്കുന്നു എന്ന് നോക്കാം.