image

27 July 2023 4:09 PM GMT

Loans

തിരിച്ചടവ് മുടങ്ങിയോ? വീണ്ടും വായ്പ ലഭിക്കാൻ എന്ത് ചെയ്യണം?

MyFin Desk

delayed repayment what to do to get a loan again
X

Summary

  • ഏതു വായ്പ ആണെന്ന് എടുത്തത് എന്നതിനനുസരിച്ച് നടപടിയിലും വ്യത്യാസം ഉണ്ടാവും
  • തിരിച്ചടവ് മുടങ്ങിയാൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും
  • വീണ്ടും വായ്പ ലഭിക്കാൻ കുടിശ്ശിക തീർത്ത് ക്രെഡിറ്റ് സ്കോർ മെച്ച പ്പെടുത്തണം


വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിയോ ? വീണ്ടും ലോൺ കിട്ടുമോ?വായ്പ തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കിൽ തീർച്ചയായും പ്രത്യാഘാതങ്ങൾ ഉണ്ടാവും.

വായ്പയുടെ തരം അനുസരിച്ച് നടപടി

എടുത്തത് ഏതു തരം ലോൺ ആണെന്നത് വളരെ വലിയ ഘടകം തന്നെ ആണ്. നിങ്ങൾ ഈട് വെച്ച് വായ്പ ഇടുത്ത് തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ഈട് ആയി നൽകിയ വസ്തു ലേലം ചെയ്യാൻ ധനകാര്യ സ്ഥാപനത്തിന് നിയമപരമായ അവകാശമുണ്ട്. എന്നാൽ അതിനു ബാങ്കിന് പല നടപടികളും പൂർത്തീകരിക്കേണ്ടതുണ്ട്. എന്നാൽ വ്യക്തിഗത വായ്പയിൽ വീഴ്ച വരുത്തിയാൽ ക്രെഡിറ്റ് സ്കോറിനെ കാര്യമായി ബാധിക്കും എന്നുറപ്പാണ്. വീണ്ടും ഒരു വായ്പ എടുക്കാനോ ക്രെഡിറ്റ്‌ കാർഡിന് അപേക്ഷിക്കാനോ ഒക്കെ ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും.

കുടിശ്ശിക അടച്ച് തീർക്കാം

പുതിയ വായ്പക്ക് അപേക്ഷിക്കണമെങ്കിൽ വായ്പ ദാതാവുമായി ചർച്ച ചെയ്ത് വായ്പ അടവ് മുടങ്ങാനുള്ള ന്യായമായ കാരണങ്ങൾ ബോധ്യപ്പെടുത്താം. വായ്പകുടിശ്ശികയിൽ ലഭിക്കുന്ന ഇളവുകൾ ഉപയോഗപ്പെടുത്തി കുടിശിക അടച്ച് തീർക്കാം. പുതിയ വായ്പ ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങളുടെ ആദ്യ പടി ആണിത്.

ക്രെഡിറ്റ്‌ ഹിസ്റ്ററി മെച്ചപ്പെടുത്തണം

വായ്പ തിരിച്ചടവ് മുടങ്ങിയാൽ ഒരു നിശ്ചിത കാലത്തേക്ക് ഇത് ക്രെഡിറ്റ്‌ ഹിസ്റ്ററിയിൽ പ്രതിഫലിക്കും. എന്നാൽ നിങ്ങളുടെ വരുമാനം വർധിച്ചിട്ടുണ്ടെങ്കിൽ വായ്പ തിരിച്ചടക്കാനുള്ള ശേഷി വർധിപ്പിക്കാം. ഇത് ബാങ്കിന് ബോധ്യപ്പെടണം. വായ്പ കുടിശ്ശിക അടച്ചു തീർത്ത് കുറച്ചു കാലം കൊണ്ട് ക്രെഡിറ്റ്‌ ഹിസ്റ്ററി മെച്ചപ്പെടുത്താവുന്നതാണ് .

എപ്പോൾ വീണ്ടും വായ്പ ലഭിക്കും

പുതിയ വായ്പക്ക് അപേക്ഷിക്കും മുമ്പ് കുറച്ചു കാലമെങ്കിലും കാത്തിരിക്കണം. ക്രെഡിറ്റ്‌ സ്കോർ മെച്ചപ്പെടുമ്പോൾ വായ്പ ക്കുള്ള അപേക്ഷ പരിഗണിക്കാൻ വായ്പ ദായകർ തയ്യാറായേക്കും.ചില വായ്പ ദാതാക്കളെ ലോൺ അപേക്ഷ അംഗീകരിക്കാൻ മടി കാണിക്കുകയോ ഉയർന്ന പലിശ നിരക്ക് ഈടാക്കുകയോ ചെയ്തേക്കും. എന്നാൽ കാലക്രമേണ ക്രെഡിറ്റ്‌ സ്കോർ മെച്ചപ്പെടുത്തുന്നതിലൂടെ കൂടുതൽ വായ്പ ദാതാക്കൾ വഴി വായ്പ ലഭിച്ചേക്കാം.

വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കണം

ഏതെങ്കിലും തിരിച്ചടവ് മുടങ്ങിയ ശേഷം ലഭിക്കുന്ന വായ്പയുടെ നിബന്ധനകൾ മനസിലാക്കേണ്ടതുണ്ട്. പ്രതിമാസ അടവുകൾ താങ്ങാവുന്നതാണെന്നു ഉറപ്പു വരുത്തേണ്ട കടമയും വായ്പ എടുക്കുന്ന ആളിന് ഉണ്ട്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതിമാസ തവണ ഓട്ടോമേറ്റ്‌ ചെയ്യുന്നത് നല്ലതാണ്. മാസം അടവുകൾ മറക്കാതെ തിരിച്ചടക്കാൻ ഇത് സഹായിക്കും.