image

3 May 2023 12:23 PM GMT

Loans

സ്ഥിരനിക്ഷേപത്തിനുമേല്‍ ലോണ്‍: പലതുണ്ട് പ്രയോജനങ്ങള്‍

MyFin Desk

സ്ഥിരനിക്ഷേപത്തിനുമേല്‍ ലോണ്‍: പലതുണ്ട് പ്രയോജനങ്ങള്‍
X

Summary

  • ക്രെഡിറ്റ് സ്‌കോർ വർധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം
  • 90 മുതൽ 95 ശതമാനം വരെ വായ്പയായി ലഭിക്കും
  • വായ്പാ എടുക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണിത്


സ്ഥിര നിക്ഷേപത്തിന് മേൽ വായ്പ എടുക്കാനുള്ള സൗകര്യം ബാങ്കുകൾ നൽകുന്നുണ്ട്. അടുത്തകാലത്തായി ഇത്തരം വായ്പകൾ ക്രമാതീതമായി വർധിച്ചിട്ടുമുണ്ട്.

വ്യക്തിഗത വായ്പയെക്കാളും ക്രെഡിറ്റ് കാർഡിനേക്കാളും പലിശ നിരക്ക് കുറവാണു എന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ മെച്ചം. മറ്റൊരു ഈടും ഇല്ലാതെ വായ്പാ എടുക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണിത്

അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാം

വളരെ അത്യാവശ്യ ഘട്ടങ്ങളിൽ സ്ഥിര നിക്ഷേപം പിൻവലിക്കാതെ തന്നെ വായ്പ എടുക്കാവുന്നതാണ്. സ്ഥിരനിക്ഷേപത്തിന്റെ പലിശ നഷ്ടമാവുകയും ഇല്ല. കൃത്യസമയത്തു തന്നെ തിരിച്ചടക്കാൻ കഴിഞ്ഞാൽ ക്രെഡിറ്റ് സ്‌കോർ വർധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.ക്രെഡിറ്റ് സ്‌കോർ വർധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.

മൊത്തം സ്ഥിര നിക്ഷേപത്തിന്റെ 90 മുതൽ 95 ശതമാനം വരെ വായ്പയായി ലഭിക്കും. നമ്മുടെ സ്ഥിര നിക്ഷേപത്തെ ബാങ്ക് ഒരു ഈടായി കണക്കാക്കുന്നു. 8 മുതൽ 9 ശതമാനം വരെ പലിശ നിരക്കിൽ വായ്പ ലഭിക്കും. വായ്പ ലഭിക്കാൻ അധിക സമയം കാത്തിരിക്കേണ്ടതുമില്ല. ബാങ്കിനെ സമീപിച്ചാൽ ഉടനെ തന്നെ ലോൺ ലഭിക്കുന്നതാണ്.

മറ്റു ചാർജുകളൊന്നും തന്നെ ഈടാക്കാറില്ല. റിസ്‌കുകൾ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ ബാങ്കുകളും ഇത്തരം ലോണുകൾ പ്രോത്സാഹിപ്പിക്കുന്നു. സ്ഥിരനിക്ഷേപത്തിന്റെ കാലാവധിക്കുള്ളിൽ തന്നെ എപ്പോൾ വേണമെങ്കിലും തിരിച്ചടവ് നടത്താം. തിരിച്ചടവ് നേരത്തെ നടത്തുമ്പോൾ അതിനു ചാർജുകൾ ഒന്നും ഈടാക്കാറില്ല.

ക്രെഡിറ്റ് സ്‌കോർ കുറഞ്ഞവർക്ക് സ്‌കോർ വർധിപ്പിക്കാൻ ഏറ്റവും നല്ല മാർഗമാണ് സ്ഥിരനിക്ഷേപത്തിനെതിരെയുള്ള വായ്പ