6 July 2023 1:32 PM GMT
Summary
- ഫോം 26 AS ഉപയോഗിച്ചും ആധാർ നമ്പർ അസാധുവായോ എന്നറിയാം
- പാൻ പ്രവർത്തനരഹിതമാണെങ്കിൽ 1000 രൂപ പിഴ അടച്ച് 30 ദിവസത്തിനകം വീണ്ടും പ്രവർത്തന ക്ഷമമാവുന്നതാണ്
- എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പാൻ നിർബന്ധം
ജൂൺ 30 നകം ആധാർ കാർഡുമായി ബാധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തന രഹിതമാവുമെന്ന് ആദായ നികുതി വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ചുരുക്കം ചിലർക്കെങ്കിലും പാൻ ആധാറുമായി ബന്ധിപ്പിക്കാൻ വിട്ടുപോയിട്ടുണ്ടാവാം. പാൻ കാർഡ് അഥവാ പെർമനെന്റ് അക്കൗണ്ട് നമ്പർ അസാധുവായോ എന്നറിയണോ?
ഫോം 26 AS ഉപയോഗിച്ചും പാൻ കാർഡ് അസാധുവായോ എന്നറിയാം
ആദായ നികുതിവകുപ്പിന്റെ പോർട്ടലിൽ 'ഇൻകം ടാക്സ് റിട്ടേൺ ' എന്നതിൽ ക്ലിക്ക് ചെയ്യുക. ലിസ്റ്റിൽ നിന്ന് 'ക്ലിക്ക് ഓൺ വ്യൂ ഫോം 26 AS 'ഇൽ ക്ലിക്ക് ചെയ്ത് സ്ഥിരീകരിച്ച ശേഷം വ്യൂ ടാക്സ് ക്രെഡിറ്റ് (ഫോം 26AS) ക്ലിക്ക് ചെയ്യുക. നിലവിലെ പാൻ കാർഡ് സ്റ്റാറ്റസ് അറിയാൻ സാധിക്കും
ആദായ നികതി വകുപ്പ് ഇ ഫയലിംഗ് പോർട്ടലിന്റെ ഹോംപേജിൽ "വെരി ഫൈ യുവർ പാൻ" എന്നതിൽ ക്ലിക്ക് ചെയ്യാം. അതിനു ശേഷം പാൻ നമ്പർ. പൂർണമായ പേര്, ജനന തീയതി, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകിയശേഷം 'കണ്ടിന്യൂ ' ക്ലിക്ക് ചെയ്യുക. ഉടനെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. ഒ ടി പി നൽകിയ ശേഷം 'വാലിഡേറ്റ്' എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ പാൻ നമ്പർ നിലവിലുണ്ടോ എന്ന് അറിയാവുന്നതാണ്.
പാൻ പ്രവർത്തന രഹിതമാണെങ്കിൽ
പാൻ പ്രവർത്തനരഹിതമാണെങ്കിൽ 1000 രൂപ പിഴ അടച്ചാൽ 30 ദിവസത്തിനകം വീണ്ടും പ്രവർത്തന ക്ഷമമാവുന്നതാണ്. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കില്ല. സ്റ്റോക്ക് മാർക്കറ്റ് മ്യൂച്വൽ ഫണ്ട് ഉൾപ്പെടെ പലവിധ നിക്ഷേപങ്ങൾക്കും മറ്റു സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാണ്