image

24 July 2023 9:46 AM GMT

Income Tax

ഇനി PhonePe വഴി ഇന്‍കം ടാക്‌സ് അടയ്ക്കാം

MyFin Desk

income tax can be paid through phonepe
X

Summary

  • നികുതി അടച്ചു കഴിയുമ്പോള്‍ അടച്ചതിന്റെ തെളിവായി നികുതിദായകര്‍ക്ക് ഒരു യുണീക്ക് ട്രാന്‍സാക്ഷന്‍ റഫറന്‍സ് (UTR) നമ്പര്‍ ലഭിക്കും
  • ഐടി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാതെ തന്നെ നികുതി സമര്‍പ്പിക്കാനാകും
  • പേ മേറ്റുമായി സഹകരിച്ചാണ് ഫോണ്‍ പേ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്


ആദായനികുതി സമര്‍പ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിട്ടാണു ചിലര്‍ക്കെങ്കിലും തോന്നിയിട്ടുള്ളത്. കാരണം അത് സമര്‍പ്പിക്കുമ്പോള്‍ എടുക്കുന്ന സമയ ദൈര്‍ഘ്യമാണു പലരിലും മടുപ്പ് ഉണ്ടാക്കുന്നത്.

എന്നാല്‍ നികുതി സമര്‍പ്പിക്കല്‍ പ്രക്രിയ സുഗമമാക്കി കൊണ്ട് ഫിന്‍ടെക് സ്ഥാപനമായ ഫോണ്‍ പേ ജുലൈ 24ന് ' ഇന്‍കം ടാക്‌സ് പേയ്‌മെന്റ് ' എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.

ഈ ഫീച്ചര്‍ ഉപയോഗിച്ച് നികുതിദായകര്‍ക്ക്, അത് വ്യക്തികളോ, ബിസിനസ്സോ ആകട്ടെ, സെല്‍ഫ് അസസ്സ്‌മെന്റ്, അഡ്‌വാന്‍സ് ടാക്‌സ് (self-assessment, advance tax ) എന്നിവ സമര്‍പ്പിക്കാനാകും.

ഐടി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാതെ തന്നെ ഇതെല്ലാം സാധ്യമാകുമെന്നതാണു മറ്റൊരു പ്രത്യേകത.

റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ വെബ്‌സൈറ്റില്‍ സാങ്കേതിക തകരാറുകള്‍ സംഭവിക്കാറുണ്ടെന്ന പരാതി പൊതുവേ കേള്‍ക്കാറുണ്ട്. എന്നാല്‍ ഫോണ്‍പേയുടെ ഈ പുതിയ ഫീച്ചര്‍ വെബ്‌സൈറ്റിന്റെ ലോഡ് കുറയ്ക്കുമെന്നു മാത്രമല്ല, ഫയല്‍ ചെയ്യാന്‍ ഒരു ബദല്‍ മാര്‍ഗം ഒരുക്കുകയാണു ചെയ്യുന്നത്.

പേ മേറ്റ് (PayMate) എന്ന ഡിജിറ്റല്‍ B2B പേയ്‌മെന്റ്‌സ് ആന്‍ഡ് സര്‍വീസ് പ്രൊവൈഡറുമായി സഹകരിച്ചാണ് ഫോണ്‍ പേ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ സൗകര്യം ലഭിക്കാന്‍ യൂസര്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ, യുപിഐയോ ഉപയോഗിക്കാവുന്നതാണ്.

ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ നടത്തുന്നവര്‍ക്ക് 45 ദിവസത്തെ പലിശ രഹിത കാലയളവ് ലഭിക്കും. ഇതിനു പുറമെ അവരുടെ ടാക്‌സ് പേയ്‌മെന്റുകള്‍ക്ക് റിവാര്‍ഡ് പോയ്ന്റുകളും ലഭിക്കും.

നികുതി അടച്ചു കഴിയുമ്പോള്‍ അടച്ചതിന്റെ തെളിവായി നികുതിദായകര്‍ക്ക് ഒരു യുണീക്ക് ട്രാന്‍സാക്ഷന്‍ റഫറന്‍സ് (UTR) നമ്പര്‍ ലഭിക്കും.

UTR ഒരു ദിവസത്തിനുള്ളില്‍ ലഭ്യമാകും, അതേസമയം ചലാന്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ജനറേറ്റ് ചെയ്യപ്പെടും.

ഫോണ്‍ പേ യിലൂടെ നികുതി അടയ്‌ക്കേണ്ടത് ഇങ്ങനെ

PhonePe ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

PhonePe ആപ്പ് ഹോംപേജ് തുറന്ന് 'Income Tax' ഐക്കണില്‍ ടാപ്പ് ചെയ്യുക.

-അടയ്ക്കേണ്ട നികുതി ഏതാണെന്നു തിരഞ്ഞെടുക്കു, assessment year തിരഞ്ഞെടുക്കുക.

- പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുക.

- അടയ്‌ക്കേണ്ട നികുതി തുക രേഖപ്പെടുത്തി ഇഷ്ടമുള്ള പേയ്മെന്റ് മോഡ് ഉപയോഗിച്ച് പണമടയ്ക്കുക.

- വിജയകരമായ പേയ്മെന്റിന് ശേഷം, രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തുക ടാക്‌സ് പോര്‍ട്ടലിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.