image

11 March 2023 12:43 PM GMT

Income Tax

11 മാസത്തെ നികുതി വരുമാനം 17 ശതമാനം വർധിച്ച് 13.73 ലക്ഷം കോടി രൂപയിൽ

MyFin Desk

indias tax revenue increase
X

Summary

  • 2023 -24 ലക്ഷ്യത്തെക്കാൾ 83 ശതമാനത്തിന്റെ വർധന
  • 2.95 ലക്ഷം കോടി രൂപ റീഫണ്ട് ഇഷ്യൂ ചെയ്തു.


നടപ്പു സാമ്പത്തിക വർഷത്തിൽ ഇതുവരെയുള്ള കാലയളവിൽ രാജ്യത്തെ അറ്റപ്രത്യക്ഷ നികുതി വരുമാനം 17 ശതമാനം വർധിച്ച് 13.73 ലക്ഷം കോടി രൂപയായി.

2023 -24 സാമ്പത്തിക വർഷത്തിലേക്കായി കണക്കാക്കിയിരുന്ന ലക്ഷ്യത്തെക്കാൾ 83 ശതമാനത്തിന്റെ വർധനവാണ് ഇതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് അറിയിച്ചു.

വ്യക്തിഗത നികുതിയും, കോർപറേറ്റ് നികുതിയും ഉൾപ്പെടുന്ന പ്രത്യക്ഷ നികുതിയിലെ വളർച്ചക്ക് പിന്നിൽ പ്രധാനമായും വ്യക്തി ഗത നികുതിയിൽ നിന്നും ലഭിച്ച വരുമാനമാണ്.

നികുതി പിരിവ് 22.58 ശതമാനം വർധിച്ച് 16.68 ലക്ഷം കോടി രൂപയായി.

2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 10 വരെയുള്ള കാലയളവിൽ 2.95 ലക്ഷം കോടി രൂപയുടെ റീഫണ്ടുകളാണ് ഇഷ്യൂ ചെയ്തിട്ടുള്ളത്. മുൻവർഷം ഇതേ കാലയളവിൽ നൽകിയ റീഫണ്ടുകളേക്കാൾ 59.44 ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.

ബജറ്റിൽ കണക്കാക്കിയതിന്റെ 96.67 ശതമാനവും ഈ കാലയളവിൽ നികുതിയിനത്തിൽ നിന്നും സർക്കാരിന് ലഭിച്ചു. മൊത്ത സാമ്പത്തിക വര്ഷത്തിലേക്കായി കണക്ക് കൂട്ടിയതിൽ നിന്നും 83.19 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി.

റീഫണ്ടുകൾ ഒഴിച്ച കോർപറേറ്റ് നികുതിയിനത്തിൽ മൊത്തം 13.62 ശതമാനത്തിന്റെ വളർച്ചയും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് ഉൾപ്പെടെയുള്ള വ്യക്തിഗത നികുതിയിനത്തിൽ 20.06 ശതമാനത്തിന്റെ വളർച്ചയുമാണ് ഉള്ളത്