image

8 Aug 2023 7:33 AM

Income Tax

നികുതി റീഫണ്ട് കിട്ടാന്‍ ഇ-വെരിഫിക്കേഷന്‍ വേണം

MyFin Desk

e-verification is required to get tax refund
X

Summary

  • 68171155 റിട്ടേണുകള്‍ സമര്‍പ്പിച്ചു
  • 60004302 റിട്ടേണുകളാണ് വെരിഫൈ ചെയ്തത്


പിഴ നല്‍കാതെ ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള തീയതി ജൂലൈ 31-ന് അവസാനിച്ചുവെങ്കിലും റിട്ടേണ്‍ പ്രക്രിയ പൂര്‍ത്തിയാകുന്നത് അതിന്റെ ഇ-വെരിഫിക്കേഷന്‍ കൂടി നടത്തുമ്പോഴാണ്. റിട്ടേണ്‍ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ ഇ- വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിയമം.

നിശ്ചിത സമയത്തിനുള്ളില്‍ ഇ- വെരിഫിക്കേഷന്‍ നടത്തുന്നതില്‍ പരാജയപ്പെട്ടാല്‍ റിട്ടേണിന് നിയമസാധുത ഇല്ലാതാകുമെന്നു മാത്രമല്ല, നികുതിദായകന്‍ റിട്ടേണ്‍ സമര്‍പ്പിച്ചതായി പരിഗണിക്കുകയോ തുടര്‍ നടപടിക്രമങ്ങള്‍ക്കായി ആദായനികുതി വകുപ്പ് റിട്ടേണ്‍ എടുക്കുകയോ ഇല്ല.

റീഫണ്ട് ഇല്ല

റിട്ടേണ്‍ ഫയല്‍ ചെയ്ത് അതു ഇ-വെരിഫൈ ചെയ്താല്‍ മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളു.

ഇ-വെരിഫി്േക്കേഷന്‍ നടത്താന്‍ പല രീതികളുണ്ട്. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ ഒടിപി, ഡീമാറ്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട്, എടിഎം എന്നിവ വഴി ലഭ്യമാക്കുന്ന ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ്, നെറ്റ് ബാങ്കിംഗ്, ഡിജിറ്റല്‍ സിഗ്നേച്ചര്‍ തുടങ്ങിയവയാണവ. റിട്ടേണ്‍ ഇ-വെരിഫൈ ചെയ്യുമ്പോള്‍ നികുതിദായകന് ഒരു ട്രാന്‍സാ്ക്ഷന്‍ സഹിതം മെസ്സേജ് ലഭിക്കും.

ഓഗസ്റ്റ് ആറുവരെ 68171155 റിട്ടേണുകള്‍ സമര്‍പ്പിച്ചുവെങ്കിലും 60004302 റിട്ടേണുകളാണ് വെരിഫൈഡ് ചെയ്തിട്ടുള്ളത്. ഇ-വെരിഫൈ ചെയ്ത നികുതി ദായകര്‍ക്ക് റീഫണ്ട് ഉള്ളവര്‍ക്ക് അത് അയച്ചു തുടങ്ങിയിട്ടുണ്ട്.