4 April 2023 1:45 PM GMT
Summary
- 'അമൃത് മഹോത്സവ് എഫ് ഡി ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
- മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനവും പലിശ
സ്വകാര്യ ബാങ്കായ ഐഡിബിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തി. രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കാണ് ഉയർത്തിയത്. കൂടാതെ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 'അമൃത് മഹോത്സവ് എഫ് ഡി 'എന്ന പുതിയ പദ്ധതിയും അവതരിപ്പിച്ചു. പദ്ധതിക്ക് കീഴിൽ 444 ദിവസത്തെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 7.15 ശതമാനമാണ് പലിശ നിരക്ക് ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനവും പലിശ ലഭിക്കും.
ഏഴു മുതൽ 30 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി മുതൽ 3 ശതമാനമാണ് പലിശ ലഭിക്കുക. 31 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.35 ശതമാനവും പലിശ ലഭിക്കും. 46 ദിവസം മുതൽ 90 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.25 ശതമാനവും, 91 ദിവസം മുതൽ 6 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനവും പലിശ ലഭിക്കും. ആറ് മാസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനമാകും പലിശ നിരക്ക്. ഒരു വർഷം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനം പലിശ നൽകും.
അമൃത് മഹോത്സവ് എഫ് ഡി പദ്ധതിയിൽ ഉൾപ്പെടാത്ത നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക് ബാധകം. രണ്ട് വർഷം മുതൽ മൂന്നു വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനവും പലിശ ലഭിക്കുന്നു. മൂന്ന് വർഷം മുതൽ 10 വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇത് 6.25 ശതമാനമാണ്
കാലാവധി പൂർത്തിയാകുന്നതിനു മുൻപ് പൂർണമായോ ഭാഗികമായോ നിക്ഷേപം പിൻവലിക്കുന്നതിന് ഒരു ശതമാനത്തിന്റെ പിഴ ഈടാക്കുന്നു.