14 Dec 2022 6:15 AM GMT
Summary
- ഇന്ത്യയ്ക്കും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കുമിടയിലെ സര്‍വീസുകള്‍ അധികരിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിസ്താര എയര്‍ലൈന്‍ പുതിയ സര്‍വിസുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്
മുംബൈ-മസ്‌കറ്റ് പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചതായി വിസ്താര എയര്‍ലൈന്‍ സിഇഒ വിനോദ് കണ്ണന്‍ അറിയിച്ചു. ഇന്ത്യയ്ക്കും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കുമിടയിലെ സര്‍വീസുകള്‍ അധികരിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിസ്താര എയര്‍ലൈന്‍ പുതിയ സര്‍വിസുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
ടാറ്റ ഗ്രൂപ്പിന്റേയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സിന്റെ ഗള്‍ഫ് മേഖലയിലെ നാലാമത്തെ റൂട്ടാണിത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് കമ്പനി തങ്ങളുടെ സേവന മേഖല വിപുലപ്പെടുത്തുന്നത്.
നാലു മാസത്തിനുള്ളില്‍തന്നെ വിസ്താര കമ്പനിയുടെ നെറ്റ്വര്‍ക്കിലേക്ക് ചേര്‍ത്ത മൂന്നാമത്തെ ജിസിസി നഗരമാണ് മസ്‌കറ്റ്. അബൂദാബിയിലേക്കും ജിദ്ദയിലേക്കുമാണ് കമ്പനി നേരത്തെ സര്‍വീസ് ആരംഭിച്ചത്.