18 Jan 2023 9:31 AM GMT
Summary
- ഇന്ത്യയിലെ ബിരുദധാരികളായ 18 വയസിനും 30 വയസിനും ഇടിയിലുള്ളവര്‍ക്ക് രണ്ട് വര്‍ഷം യുകെയില്‍ താമസിച്ച് ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന പദ്ധതിയാണിത്.
വിദേശത്ത് തൊഴില്‍ തേടുന്ന യുവാക്കള്‍ക്കായി ഇന്ത്യയും, യുകെയും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'യംഗ് പ്രൊഫഷണല്‍ സ്‌കീം' ഫെബ്രുവരി 28 ന് ആരംഭിക്കും. വിദേശത്ത് തൊഴില്‍ തേടുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ കാര്യമായ വര്‍ധന ഈ അടുത്തകാലത്തുണ്ടായിട്ടുണ്ട്. പഠനവും ജോലിയും, സ്ഥിരതാമസം എന്നിവയൊക്കെയാണ് ഇവരുടെ ലക്ഷ്യങ്ങള്‍.
ഇന്ത്യയിലെ ബിരുദധാരികളായ 18 വയസിനും 30 വയസിനും ഇടിയിലുള്ളവര്‍ക്ക് രണ്ട് വര്‍ഷം യുകെയില്‍ താമസിച്ച് ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന പദ്ധതിയാണ് 'യംഗ് പ്രൊഫഷണല്‍ സ്‌കീം'. ഒരു വര്‍ഷം 3,000 പേര്‍ക്കാണ് ഈ പദ്ധതിയിലൂടെ അവസരം ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര ധാരണയോടെയുള്ളതാണ് ഈ പദ്ധതി. ഇന്ത്യക്കാര്‍ക്ക് യുകെയില്‍ അവസരം ലഭിക്കുന്നതുപോലെ, യുകെയിലെ പ്രൊഫഷണല്‍സിന് ഇന്ത്യയിലും താമസിച്ച് ജോലി ചെയ്യാന്‍ അവസരമുണ്ട്. യുകെയിലെ ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2022 ജൂണ്‍ വരെ യുകെ ഏറ്റവുമധികം വിസ ഇഷ്യു ചെയ്തത് ചൈനയിലെ വിദ്യാര്‍ഥികള്‍ക്കായാണ്.