image

31 March 2023 8:34 AM GMT

Visa and Emigration

ബിരുദധാരിയാണോ?, യൂറോപ്പിലേക്ക് പറക്കാം: പ്രതിവര്‍ഷം 60,000 തൊഴിലവസരങ്ങളുമായി ജര്‍മ്മനി

MyFin Desk

ബിരുദധാരിയാണോ?, യൂറോപ്പിലേക്ക് പറക്കാം: പ്രതിവര്‍ഷം 60,000 തൊഴിലവസരങ്ങളുമായി ജര്‍മ്മനി
X

Summary

  • കാനഡ ഉള്‍പ്പടെ ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ അടുത്തിടെ ഇളവ് കൊണ്ടുവന്നിരുന്നു


യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള നൈപുണ്യ പരിശീലനം, കുടിയേറ്റം പ്രോത്സാഹിപ്പിക്കല്‍ എന്നിവയെക്കുറിച്ചുള്ള കരട് പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് ജര്‍മ്മനി. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജര്‍മ്മനിനിയില്‍ ഇപ്പോഴുള്ള തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ഗവണ്‍മെന്റിന്റെ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം.

രാജ്യത്തെ വൈദഗ്ധ്യമുള്ള തൊഴിളാലികളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നത് വരും ദശകങ്ങളില്‍ ജര്‍മ്മനിയുടെ ഏറ്റവും വലിയ കടമകളിലൊന്നാണ്,' തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഹെയില്‍ പറഞ്ഞു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022-ല്‍ ജോലി ഒഴിവുകളുടെ എണ്ണം 2 ദശലക്ഷത്തിനടുത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണം പ്രതിവര്‍ഷം 60,000 ആയി വര്‍ധിപ്പിക്കാന്‍ ഈ പരിഷ്‌കരണത്തിന് കഴിയുമെന്ന്് റോയിട്ടേഴ്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.

കരട് ചട്ടപ്രകാരം വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ മൂന്ന് വഴികളാണുള്ളത്

1. ആദ്യത്തേതിന് ജര്‍മ്മനിയില്‍ അംഗീകൃതമായ ഒരു പ്രൊഫഷണല്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി ബിരുദവും തൊഴില്‍ കരാറും ആവശ്യമാണ്.

2. രണ്ടാമത്തേതിന് പ്രസക്തമായ മേഖലയില്‍ ജോലിചെയ്ത് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയവും ബിരുദമോ തൊഴിലധിഷ്ഠിത പരിശീലനമോ ആവശ്യമാണ്.

3. മൂന്നാമത്തേത് തൊഴില്‍ ഓഫര്‍ ഇല്ലാത്തതും എന്നാല്‍ ജോലി കണ്ടെത്താന്‍ സാധ്യതയുള്ളതുമായ വ്യക്തികള്‍ക്കുള്ള പുതിയ 'അഓപ്പര്‍ച്യൂണിറ്റി കാര്‍ഡ്' ആണ്. യോഗ്യതകള്‍, ഭാഷാ വൈദഗ്ധ്യം, പ്രൊഫഷണല്‍ അനുഭവം, ജര്‍മ്മനിയുമായുള്ള ബന്ധം, പ്രായം എന്നിവ കണക്കിലെടുക്കുന്ന പോയിന്റ് അധിഷ്ഠിത സംവിധാനമാണ് അവസര അവസര കാര്‍ഡ് പിന്തുടരുന്നത്.

യുവാക്കള്‍ക്ക് പണമടച്ചുള്ള തൊഴില്‍ പരിശീലനത്തിന് അര്‍ഹത നല്‍കുന്ന വിദ്യാഭ്യാസ നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ജര്‍മ്മനിയിലെ ഫെഡറല്‍ ലേബര്‍ ഏജന്‍സി പരിശീലന കാലയളവില്‍ മൊത്തം ശമ്പളത്തിന്റെ 67% വരെ നല്‍കും.