image

27 Feb 2023 12:03 PM GMT

Visa and Emigration

ഇന്ത്യന്‍ ടെക്കികളെ ജര്‍മ്മനി വിളിയ്ക്കുന്നു, വിസ ചട്ടങ്ങളില്‍ ഇളവ്

MyFin Desk

german visa for indian it experts
X

Summary

  • ഇന്ത്യയില്‍ നിന്നുള്ള ഐടി വിദഗ്ധര്‍ക്ക് ജര്‍മ്മനിയിലേക്ക് വരുന്നതിനായി തൊഴില്‍ വിസയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഇളവ് വരുത്തുമെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ഒലഫ് സ്‌കോള്‍സ് വ്യക്തമാക്കിയിരുന്നു.


ആഗോളതലത്തില്‍ ടെക്ക് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ശക്തമാകുമ്പോള്‍ തൊഴില്‍നൈപുണ്യമുള്ളവര്‍ക്ക് അവസരങ്ങളൊരുക്കുകയാണ് ജര്‍മ്മനി. ഇന്ത്യയിലെ ഐടി വിദഗ്ധരടക്കം ജര്‍മ്മനിയില്‍ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പം രാജ്യത്തേക്ക് വരുന്നതിനായി വിസ സംബന്ധിച്ച നയങ്ങളില്‍ ഇപ്പോള്‍ ഇളവ് വരുത്തുകയാണ്.

നിലവില്‍ തൊഴിലാളികളുടെ അഭാവം രൂക്ഷമായിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജര്‍മ്മനി. ഇന്ത്യയില്‍ നിന്നുള്ള ഐടി വിദഗ്ധര്‍ക്ക് ജര്‍മ്മനിയിലേക്ക് വരുന്നതിനായി തൊഴില്‍ വിസയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഇളവ് വരുത്തുമെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ഒലഫ് സ്‌കോള്‍സ് വ്യക്തമാക്കിയിരുന്നു. കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടു വരുന്നത് സംബന്ധിച്ച ചട്ടങ്ങളിലും ഇളവ് വരുത്തും.

ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് ജര്‍മ്മനി. അതിനാല്‍ തന്നെ ടെക്‌നോളജി, ആരോഗ്യരംഗം എന്നീ മേഖലയില്‍ മികവ് തെളിയിച്ച ഇന്ത്യക്കാരടക്കം കുടിയേറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണിത്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ആകെ എത്രത്തോളം പേര്‍ക്ക് നിലവില്‍ അവസരം നല്‍കുമെന്ന് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് കുടിയേറ്റ അവസരങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജര്‍മ്മനിയും വിസ ചട്ടങ്ങളില്‍ ഇളവ് വരുത്താനുള്ള നീക്കം ആരംഭിച്ചത്.