29 Dec 2022 7:27 AM GMT
തൊഴിലാളികളെ തേടി ഫ്രാന്‍സും, ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തിയേക്കും
MyFin Desk
Summary
- ചട്ടങ്ങളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച കരട് ബില്‍ അടുത്ത വര്‍ഷം ആരംഭത്തില്‍ തന്നെ പാര്‍ലമെന്റ് മുന്‍പാകെ സമര്‍പ്പിക്കും
തൊഴിലാളി ക്ഷാമം പരിഹരിക്കാനായി റെസിഡന്‍സി പെര്‍മിറ്റ് (താമസാനുമതി), ഇമിഗ്രേഷന്‍ എന്നിവ സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് വരുത്താനുള്ള നീക്കവുമായി ഫ്രാന്‍സ്. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫ്രാന്‍സില്‍ തൊഴില്‍ നേടാനുള്ള സാധ്യത വര്‍ധിക്കും. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തി തൊഴില്‍ നൈപുണ്യമുള്ള വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുമ്പോഴാണ് ഫ്രാന്‍സും ഇതേ പാത പിന്തുടരുന്നത്.
ചട്ടങ്ങളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച കരട് ബില്‍ അടുത്ത വര്‍ഷം ആരംഭത്തില്‍ തന്നെ പാര്‍ലമെന്റ് മുന്‍പാകെ സമര്‍പ്പിക്കുമെന്ന് ഫ്രാന്‍സിന്റെ ആഭ്യന്തര വകുപ്പ് മന്ത്രി ഗെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു. ഇക്കാര്യം തൊഴില്‍ വകുപ്പ് മന്ത്രി ഒലിവിയര്‍ ദുസോപ്റ്റും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ ഇളവ് ചെയ്ത് വഴി ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് കുടിയേറ്റം നടത്താന്‍ സാധിച്ചിരുന്നു.
വിദേശികളെ ആകര്‍ഷിച്ച് കാനഡ
2022-23 സാമ്പത്തിക വര്‍ഷം 3,00,000 വിദേശികള്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കത്തിലാണ് കാനഡയെന്ന് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതില്‍ നല്ലൊരുഭാഗവും ഇന്ത്യക്കാര്‍ക്ക് കിട്ടാനുള്ള സാധ്യയാണ് ഇപ്പോഴുള്ളത്. പൗരത്വം ലഭിക്കുന്നതിനായി വന്ന മൂന്നു ലക്ഷം അപേക്ഷകളില്‍ 2.85 ലക്ഷം അപേക്ഷകള്‍ക്കുള്ള തുടര്‍പ്രക്രിയ 2023 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന് റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇറക്കിയ അറിയിപ്പിലുണ്ട്.
ഇതുവരെ വന്നിട്ടുള്ള അപേക്ഷകളില്‍ ഏതൊക്കെയാണ് അപ്രൂവ് ചെയ്യേണ്ടത്, തിരസ്‌കരിക്കേണ്ടത്, പൂര്‍ത്തിയാകാത്ത അപേക്ഷകള്‍ക്ക് മെമ്മോ അയയ്ക്കേണ്ടത് തുടങ്ങിയ നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 2019-20 കാലയളവില്‍ ഏകദേശം 2,53,000 പേര്‍ക്കാണ് കാനഡ പൗരത്വം നല്‍കിയത്.
താല്‍ക്കാലിക-സ്ഥിര താമസത്തിനായി അപേക്ഷിച്ച 1.8 ലക്ഷം ആളുകള്‍ക്ക് മെഡിക്കല്‍ എക്സാമിനേഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയെന്ന് കാനഡ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. നിലവില്‍ കാനഡയില്‍ താമസിക്കുന്നവരും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്തതുമായ ആളുകള്‍ക്കാണ് ഇളവ് ബാധകമാവുക എന്നും റെഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ഓഫ് കാനഡ (ഐആര്‍സിസി) അധികൃതര്‍ അറിയിച്ചു.
ഇവര്‍ പുതിയ താല്‍ക്കാലിക, പെര്‍മെന്റ് റസിഡന്‍സ്നായി കാനഡയില്‍ നിന്നുകൊണ്ടുതന്നെ അപേക്ഷിച്ചവര്‍ ആയിരിക്കണം. മാത്രമല്ല ഇവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം ഇമിഗ്രേഷന്‍ മെഡിക്കല്‍ എക്സാം പാസായവരും, ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണമെന്നും അറിയിപ്പിലുണ്ട്. ഇളവ് 2024 ഒക്ടോബര്‍ ആറുവരെ ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.