1 Dec 2022 6:48 AM GMT
Summary
ഫെഡറേഷന്‍ ഓഫ് ഫ്രാങ്കോഫോണ്‍ ആന്‍ഡ് അക്കാഡിയന്‍ കമ്മ്യൂണിറ്റീസ് (എഫ്‌സിഎഫ്എ) നേതൃത്വം നല്‍കുന്നതാണ് ഫ്രാങ്കോഫോണ്‍ ഇമിഗ്രേഷന്‍ പോര്‍ട്ടല്‍. ഇതിന് ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്.
ഫ്രഞ്ച് ഭാഷ അറിയാവുന്നവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി കാനഡ. രാജ്യത്തെ രണ്ട് മുഖ്യ പ്രവിശ്യകളായ നോവാ സ്‌കോട്ടിയയിലും ക്യുബെക്കിലും ഫ്രഞ്ച് ഭാഷ അറിയാവുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങുകയാണിപ്പോള്‍. ഫ്രാങ്കോഫോണ്‍ ഇമിഗ്രേഷന്‍ ആക്ഷന്‍ പ്ലാനിനോട് അനുബന്ധിച്ചാണ് ഇരു പ്രവിശ്യകളിലേക്കും ഫ്രഞ്ച് അറിയാവുന്ന വിദേശികള്‍ക്ക് അവസരമൊരുക്കുന്നത്. ഫ്രഞ്ച് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും രാജ്യത്തേക്ക് കുടിയേറുള്ള അവസരമൊരുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
എന്താണ് ഫ്രാങ്കോഫോണ്‍?
ഫെഡറേഷന്‍ ഓഫ് ഫ്രാങ്കോഫോണ്‍ ആന്‍ഡ് അക്കാഡിയന്‍ കമ്മ്യൂണിറ്റീസ് (എഫ്‌സിഎഫ്എ) നേതൃത്വം നല്‍കുന്നതാണ് ഫ്രാങ്കോഫോണ്‍ ഇമിഗ്രേഷന്‍ പോര്‍ട്ടല്‍. ഇതിന് ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. കാനഡയില്‍ വസിക്കുന്ന ഫ്രഞ്ച് മുഖ്യ ഭാഷയായി ഉപയോഗിക്കുവരുടെ വക്താവ് എന്ന രീതിയില്‍ നിലകൊള്ളുന്ന പ്രസ്ഥാനം കൂടിയാണ് എഫ്‌സിഎഫ്എ.
തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യകളില്‍ ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കനേഡിയന്‍ സര്‍ക്കാര്‍. ഫ്രാങ്കോഫോണ്‍ പ്രോഗ്രാം വഴി പിആറിന് അപേക്ഷിക്കുന്നവരുടെ ഫസ്റ്റ് ലാംങ്ക്വേജ് ഇംഗ്ലീഷും സെക്കന്റ് ലാംങ്ക്വേജ് ഫ്രഞ്ചുമായിരിക്കണം (ചിലയിടങ്ങളില്‍ ഈ ക്രമം ഇല്ല). നോവാ സ്‌കോട്ടിയയില്‍ ഫ്രഞ്ച് ഭാഷ ഉപയോഗിക്കുന്ന 30,000 പേരാണുള്ളതെന്ന് 2021ലെ സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നു.