image

21 March 2023 8:27 AM GMT

Visa and Emigration

കാനഡയില്‍ പിജി ചെയ്യുകയാണോ ? വര്‍ക്ക് വിസ കാലാവധി നീട്ടിയിട്ടുണ്ടേ

MyFin Desk

extension of work visa for students in canada
X

Summary

  • നിലവില്‍ കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ വര്‍ക്ക് വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് അത് പുതുക്കാനും, മറ്റുള്ളവര്‍ക്ക് കാലാവധി നീട്ടാനും അവസരമുണ്ട്.


മറ്റ് രാജ്യങ്ങളില്‍ നിന്നും ബിരുദാനന്തര ബിരുദത്തിനായി കാനഡയില്‍ എത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ദീര്‍ഘനാള്‍ ജോലിയും ചെയ്യും. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കുള്ള വര്‍ക്ക് വിസയുടെ കാലാവധി 18 മാസത്തേക്ക് കൂടി നീട്ടിയെന്ന് ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ വര്‍ക്ക് വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് അത് പുതുക്കാനും, മറ്റുള്ളവര്‍ക്ക് കാലാവധി നീട്ടാനും അവസരമുണ്ട്. പോസ്റ്റ് ഗ്രാജ്യുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് എന്ന പ്രോഗ്രാമിന് കീഴിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അനുകൂല്യം ലഭ്യമാകുക. ഇന്ത്യയില്‍ നിന്നുള്‍പ്പടെ കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ധിച്ചപ്പോഴാണ് വിസ ചട്ടങ്ങളിലുള്‍പ്പടെ അധികൃതര്‍ ഇളവ് കൊണ്ടു വരുന്നത്.

അര ലക്ഷത്തോളം സന്ദര്‍ശക വിസകള്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതുള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങളുടെ വര്‍ധിച്ചുവരുന്ന കാലതാമസം കുറയ്ക്കാന്‍ കാനഡ നടപടികള്‍ സ്വീകരിച്ചേക്കാമെന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

സന്ദര്‍ശക വിസ അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിന് ഐആര്‍സിസിക്ക് രണ്ട് ഓപ്ഷനുകള്‍ ഉണ്ട്. ആദ്യത്തേത്, 195,000 അപേക്ഷകള്‍ ഒരുമിച്ച് പ്രോസസ് ചെയ്യാന്‍ ലക്ഷ്യമിടുന്നതണ്. കാനഡ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും ഇതില്‍ ഉള്‍പ്പെട്ടേക്കാം.

രണ്ടാമത്തെ ഓപ്ഷന്‍ ഏകദേശം 4,50,000 അപേക്ഷകള്‍ക്കുള്ള ചില യോഗ്യതാ മാനദണ്ഡങ്ങള്‍ ഒഴിവാക്കുകയെന്നതാണ്. പ്രവേശന നിയമങ്ങള്‍ ഒഴിവാക്കുന്നതിലൂടെ, വിദേശ പൗരന്മാര്‍ക്ക് അവരുടെ വിസ കാലഹരണപ്പെടുമ്പോള്‍ കാനഡ വിടുമെന്ന് തെളിയിക്കേണ്ടതില്ല. അപേക്ഷകര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ സന്ദര്‍ശകരെ യോഗ്യതാ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കും.

ഐആര്‍സിസിയുടെ ഇന്‍വെന്ററിയിലെ അപേക്ഷകരുടെ എണ്ണം ഡിസംബറില്‍ ഏകദേശം 2.2 ദശലക്ഷത്തില്‍ നിന്ന് 2.1 ദശലക്ഷമായി കുറഞ്ഞു. ഡിസംബര്‍ ആദ്യം വരെ, 7,00,000-ത്തിലധികം താല്‍ക്കാലിക റസിഡന്റ് വിസ (ടിആര്‍വി) അപേക്ഷകളാണ് ഉണ്ടായിരുന്നുത്.കാനഡയില്‍ പിജി ചെയ്യുകയാണോ ? വര്‍ക്ക് വിസ കാലാവധി നീട്ടിയിട്ടുണ്ടേ