image

23 Jan 2023 12:13 PM GMT

Visa and Emigration

വിസിറ്റ് വിസ, യോഗ്യത മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കാനഡ

MyFin Desk

വിസിറ്റ് വിസ, യോഗ്യത മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കാനഡ
X


അര ലക്ഷത്തോളം സന്ദര്‍ശക വിസകള്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതുള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങളുടെ വര്‍ധിച്ചുവരുന്ന കാലതാമസം കുറയ്ക്കാന്‍ കാനഡ നടപടികള്‍ സ്വീകരിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) ഫെബ്രുവരിയോടെ സന്ദര്‍ശക വിസ അപേക്ഷകളുടെ നടപടിക്രമങ്ങളിലെ കാലതാമസം ഗണ്യമായി കുറയ്ക്കുന്നതിന് വേഗത്തിലുള്ള നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും ഡിസംബറില്‍ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സന്ദര്‍ശക വിസ അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിന് ഐആര്‍സിസിക്ക് രണ്ട് ഓപ്ഷനുകള്‍ ഉണ്ട്. ആദ്യത്തേത്, 195,000 അപേക്ഷകള്‍ ഒരുമിച്ച് പ്രോസസ് ചെയ്യാന്‍ ലക്ഷ്യമിടുന്നതണ്. കാനഡ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും ഇതില്‍ ഉള്‍പ്പെട്ടേക്കാം.

രണ്ടാമത്തെ ഓപ്ഷന്‍ ഏകദേശം 4,50,000 അപേക്ഷകള്‍ക്കുള്ള ചില യോഗ്യതാ മാനദണ്ഡങ്ങള്‍ ഒഴിവാക്കുകയെന്നതാണ്. പ്രവേശന നിയമങ്ങള്‍ ഒഴിവാക്കുന്നതിലൂടെ, വിദേശ പൗരന്മാര്‍ക്ക് അവരുടെ വിസ കാലഹരണപ്പെടുമ്പോള്‍ കാനഡ വിടുമെന്ന് തെളിയിക്കേണ്ടതില്ല. അപേക്ഷകര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ സന്ദര്‍ശകരെ യോഗ്യതാ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കും.

ഐആര്‍സിസിയുടെ ഇന്‍വെന്ററിയിലെ അപേക്ഷകരുടെ എണ്ണം ഡിസംബറില്‍ ഏകദേശം 2.2 ദശലക്ഷത്തില്‍ നിന്ന് 2.1 ദശലക്ഷമായി കുറഞ്ഞു. ഡിസംബര്‍ ആദ്യം വരെ, 7,00,000-ത്തിലധികം താല്‍ക്കാലിക റസിഡന്റ് വിസ (ടിആര്‍വി) അപേക്ഷകളാണ് ഉണ്ടായിരുന്നുത്.