image

23 March 2023 9:52 AM GMT

Visa and Emigration

യുഎസില്‍ വന്നത് ബിസിനസ്/ ടൂറിസ്റ്റ് വിസയിലാണോ ? ജോലിയ്ക്ക് അപേക്ഷേിക്കാമെന്ന് അറിയിപ്പ്

MyFin Desk

US Visa
X

Summary

  • യുഎസില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കടക്കം നീക്കം പ്രയോജനം ചെയ്യും


വാഷിംഗ്ടണ്‍: ബിസിനസ് അല്ലെങ്കില്‍ ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വ്യക്തികള്‍ക്ക് (ആ1, ആ2 വിസ) പുതിയ ജോലികള്‍ക്ക് അപേക്ഷിക്കാമെന്നും അഭിമുഖങ്ങളില്‍ പോലും പങ്കെടുക്കാമെന്നും പ്രഖ്യാപിച്ച് യുഎസ്. എന്നാല്‍ ജോലി ലഭിക്കുകയാണെങ്കില്‍ അതില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് വിസയുടെ സ്റ്റാറ്റസ് മാറ്റിയിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ബി-1, ബി-2 വിസകളെ പൊതുവെ ബി വിസകള്‍ എന്നാണ് വിളിക്കുന്നത്, യുണൈറ്റഡ് സ്റ്റേറ്റ്സില്‍ വിപുലമായ ഉപയോഗങ്ങള്‍ക്കായി നല്‍കുന്ന ഏറ്റവും സാധാരണമായ വിസയാണ് അവ. ബി-1 വിസ പ്രധാനമായും ഹ്രസ്വകാല ബിസിനസ്സ് യാത്രകള്‍ക്കും ബി-2 വിസ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായുമാണ് നല്‍കുന്നത്.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ അടുത്തിടെ നടത്തിയ പിരിച്ചുവിടലുകള്‍ കാരണം യുഎസിലെ ഇന്ത്യക്കാരുള്‍പ്പെടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് യുഎസ്സിഐഎസിന്റെ നീക്കം.