10 Feb 2022 7:18 AM GMT
Summary
കാന്‍ബെറ: വാക്‌സിൻ സ്വീകരിച്ച വിസാ ഉടമകള്‍ക്കായി അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ച് ഓസ്‌ട്രേലിയ. ഫെബ്രുവരി 21 മുതല്‍ ബോര്‍ഡറുകള്‍ തുറക്കുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചിരിക്കുന്നത്. പൗരന്മാരല്ലാത്തവര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടയായിരുന്നു നീക്കം. നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുന്നതോടെ തൊഴില്‍ പ്രാഗത്ഭ്യമുള്ളവര്‍, വിദ്യാര്‍ത്ഥികള്‍, സഞ്ചാരികള്‍ എന്നിവര്‍ക്ക് ഓസ്‌ട്രേലിയേയിലേക്ക് വീണ്ടും വന്നു തുടങ്ങാം. സാങ്കേതിക മേഖല, ആരോഗ്യം തുടങ്ങി മുഖ്യമായ മേഖലകളില്‍ ഇന്ത്യക്കാരുള്‍പ്പടെ ഒട്ടേറെ വിദേശികളുണ്ട്. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ […]
കാന്‍ബെറ: വാക്‌സിൻ സ്വീകരിച്ച വിസാ ഉടമകള്‍ക്കായി അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ച് ഓസ്‌ട്രേലിയ. ഫെബ്രുവരി 21 മുതല്‍ ബോര്‍ഡറുകള്‍ തുറക്കുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചിരിക്കുന്നത്. പൗരന്മാരല്ലാത്തവര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടയായിരുന്നു നീക്കം. നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുന്നതോടെ തൊഴില്‍ പ്രാഗത്ഭ്യമുള്ളവര്‍, വിദ്യാര്‍ത്ഥികള്‍, സഞ്ചാരികള്‍ എന്നിവര്‍ക്ക് ഓസ്‌ട്രേലിയേയിലേക്ക് വീണ്ടും വന്നു തുടങ്ങാം.
സാങ്കേതിക മേഖല, ആരോഗ്യം തുടങ്ങി മുഖ്യമായ മേഖലകളില്‍ ഇന്ത്യക്കാരുള്‍പ്പടെ ഒട്ടേറെ വിദേശികളുണ്ട്. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ എയര്‍ലൈന്‍ കമ്പനികളുടെ ഷെയറുകളില്‍ വരെ ഉണര്‍വ് കാണപ്പെട്ടു.മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഓസ്‌ട്രേലിയയില്‍ പ്രതിദിന കേസുകള്‍ കുറവായിരുന്നു. അതിര്‍ത്തികള്‍ അടച്ചത് ഉള്‍പ്പടെയുള്ള തീരുമാനങ്ങളാണ് ഇതിന് സഹായിച്ചത്. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം ആരംഭിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ ഏതാനും ആഴ്ച്ച മുന്‍പ് കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തി.
2022 ജനുവരി 31ന് 23000 പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം കേസുകള്‍ ഒന്നര ലക്ഷം കവിഞ്ഞ സംഭവവുമുണ്ടായിരുന്നു. നിലവില്‍ ശക്തമായ വാക്‌സിനേഷനാണ് ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. നവംബറില്‍ ഒമിക്രോണ്‍ കേസുകള്‍ ആരംഭിച്ചതിന് പിന്നാലെ 2.4 മില്യണ്‍ കേസുകളാണ് ഓസ്‌ട്രേലിയയില്‍ രേഖപ്പെടുത്തിയത്. കോവിഡ് ആരംഭിച്ച് ഇതു വരെ 4248 മരണങ്ങളും ഇവിടെ രേഖപ്പെടുത്തിയിരുന്നു.