10 Feb 2022 7:08 AM GMT
Summary
ലിസ്ബണ്‍: പോര്‍ച്ചുഗലുമായി ഇന്ത്യക്കുള്ള ബന്ധം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. കച്ചവടം, ഭക്ഷണം, വാസ്തുവിദ്യ തുടങ്ങിയവ മൂലമാണ് പണ്ടു കാലത്ത് ബന്ധം ദൃഢമായതെങ്കില്‍ ഇപ്പോള്‍ ഗോള്‍ഡന്‍ വിസയാണ് ഇരു രാജ്യങ്ങളേയും അടുപ്പിച്ച് നിറുത്തുന്നത് എന്ന് പറയേണ്ടി വരും. ഇന്ത്യയെക്കാള്‍ 11 ഇരട്ടിയുള്ള ജിഡിപിയും ആയുര്‍ദൈര്‍ഘ്യവും ഒപ്പം 99.44 ശതമാനം സാക്ഷരതാ നിരക്കുമാണ് പോര്‍ച്ചുഗലിനുള്ളത്. കഴിഞ്ഞില്ല, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ആരോഗ്യ മേഖലയിലെ മികവും ഒട്ടേറെ ആളുകളെ പോര്‍ച്ചുഗലിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. മികച്ച സമ്പദ് വ്യവസ്ഥയും തൊഴില്‍ മേഖലയിലെ സ്ഥിരതയും ഒട്ടേറെ ആളുകളെ […]
ലിസ്ബണ്‍: പോര്‍ച്ചുഗലുമായി ഇന്ത്യക്കുള്ള ബന്ധം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. കച്ചവടം, ഭക്ഷണം, വാസ്തുവിദ്യ തുടങ്ങിയവ മൂലമാണ് പണ്ടു കാലത്ത് ബന്ധം ദൃഢമായതെങ്കില്‍ ഇപ്പോള്‍ ഗോള്‍ഡന്‍ വിസയാണ് ഇരു രാജ്യങ്ങളേയും അടുപ്പിച്ച് നിറുത്തുന്നത് എന്ന് പറയേണ്ടി വരും. ഇന്ത്യയെക്കാള്‍ 11 ഇരട്ടിയുള്ള ജിഡിപിയും ആയുര്‍ദൈര്‍ഘ്യവും ഒപ്പം 99.44 ശതമാനം സാക്ഷരതാ നിരക്കുമാണ് പോര്‍ച്ചുഗലിനുള്ളത്. കഴിഞ്ഞില്ല, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ആരോഗ്യ മേഖലയിലെ മികവും ഒട്ടേറെ ആളുകളെ പോര്‍ച്ചുഗലിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
മികച്ച സമ്പദ് വ്യവസ്ഥയും തൊഴില്‍ മേഖലയിലെ സ്ഥിരതയും ഒട്ടേറെ ആളുകളെ പോര്‍ച്ചുഗലിലേക്ക് കുടിയേറുന്നതിന് പ്രേരിപ്പിക്കുന്നു. 2016 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 7172 ഇന്ത്യക്കാര്‍ക്കാണ് പുതിയ റസിഡന്റ് പെര്‍മിറ്റ് അനുവദിച്ചത്. ഇതോടെ ബ്രസീലും യുകെയും കഴിഞ്ഞാല്‍ ഏറ്റവുമധികം റെഡിന്റ് പെര്‍മിറ്റുകള്‍ സ്വന്തമാക്കുന്നത് ഇന്ത്യയാണ്. ഈ അവസരത്തിലാണ് പോര്‍ച്ചുഗല്‍ ഗോള്‍ഡന്‍ വിസയും ഇന്ത്യക്കാര്‍ക്കുള്‍ക്കുടെ പുതു പ്രതീക്ഷ നല്‍കുന്നത്.
പോര്‍ച്ചുഗല്‍ ഗോള്‍ഡന്‍ വിസ
പോര്‍ച്ചുഗലില്‍ സ്ഥിര താമസം ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്ന ഒന്നാണിത്. നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പോര്‍ച്ചുഗലില്‍ നിക്ഷേപം നടത്തുന്നത് വഴി സ്ഥിര താമം അനുവദിക്കുന്നതാണ് പോര്‍ച്ചുഗല്‍ ഗോള്‍ഡന്‍ വിസ. സ്ഥിര താമസത്തിനുള്ള വിസ ലഭിക്കാന്‍ ഒരു വര്‍ഷത്തില്‍ 7 മുതല്‍ 14 ദിവസം വരെ എങ്കിലും ആ രാജ്യത്ത് നിക്ഷേപകന്‍ താമസിക്കണം എന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വലിയൊരു കാലയളവല്ല. 2,80,000 യൂറോ മുതല്‍ നിക്ഷേപം നടത്താനുള്ള അവസരം പോര്‍ച്ചുഗല്‍ നിക്ഷേപകര്‍ക്ക് ഒരുക്കുന്നുണ്ട്.
കുറഞ്ഞ ജനസാന്ദ്രതയുള്ള നഗര പുനരുജ്ജീവന മേഖലയിലെ പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിക്കുന്നത് വഴി അഞ്ചു വര്‍ഷം കാലാവധിയുള്ള പൗരത്വം സ്വന്തമാക്കാം. പോര്‍ച്ചുഗീസ് സി എം വി എം (സെക്യൂരിറ്റീസ് മാര്‍ക്കറ്റ് കമ്മീഷന്‍) നിയന്ത്രിക്കുന്ന യോഗ്യതാ ഫണ്ടില്‍ 3,50,000 യൂറോ നിക്ഷേപിച്ചും, 5,00,000 യൂറോ ചെലവ് വരുന്ന വസ്തു വാങ്ങിയോ, ഒരു കമ്പനിയില്‍ 1 മില്യണ്‍ യൂറോ നിക്ഷേപിച്ചോ, കുറഞ്ഞത് 10 പോര്‍ച്ചുഗീസ് പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കുന്നത് വഴിയോ നിശ്ചത കാലയളവിലുള്ള പൗരത്വം സ്വന്തമാക്കാനുള്ള അവസരമാണ് ഇതുവരെയുണ്ടായിരുന്നത്.
എന്നാല്‍ ഇവയിലെ നിക്ഷേപ തുകയില്‍ 2022 ജനുവരി 1 മുതല്‍ മാറ്റം വരുത്താന്‍ പോര്‍ച്ചുഗല്‍ തീരുമാനിച്ചിരുന്നു. നിക്ഷേപ തുകയില്‍ 50 ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കാം. ഇതോടെ മൂലധന കൈമാറ്റത്തിലൂടെയുള്ള കുറഞ്ഞ നിക്ഷേപം 1.5 മില്യണ്‍ യൂറോ ആയി ഉയരും. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നടക്കുന്ന നിക്ഷേപങ്ങളിന്മേല്‍ കാര്യമായ വര്‍ധനവ് ഉണ്ടാകില്ല. തീരപ്രദേശങ്ങളില്‍ സ്ഥലം ലഭിക്കുന്നതിനുള്ള സാധ്യത കുറയും. ജനസാന്ദ്രത കുറഞ്ഞ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വരുത്തുകയാണ് പോര്‍ച്ചുഗലിന്റെ ലക്ഷ്യം.