1 Aug 2023 11:53 AM GMT
Summary
- 15 വിദേശ രാജ്യങ്ങളിൽ യു പി ഐ ഇടപാടുകൾ സാധ്യമാവും
- ചെലവ് കുറഞ്ഞ രീതിയിൽ ഇടപാടുകൾ നടത്താം
- വിദേശ നമ്പറുകൾ ഇന്ത്യയിലെ അക്കൗണ്ടുമായി ബന്ധിപ്പിക്കാം
ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഡിജിറ്റൽ പണമിടപാട് പോർട്ടൽ ആണ് യു പി ഐ അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്. യു പി ഐ ഇപ്പോൾ രാജ്യത്തിർത്തി കടന്നു വിദേശ രാജ്യങ്ങൾ കീഴടക്കുന്നു. ഭൂട്ടാൻ, യു കെ ,യുഎഇ , ഒമാൻ ,ഫ്രാൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ യുപിഐ ഇടപാടുകൾ സാധ്യമാവും. യൂറോപ്യൻ രാജ്യങ്ങളിലും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം , തായ്‌ലൻഡ് തുടങ്ങി വിവിധ രാജ്യങ്ങളുമായും യുപിഐ ഇടപാടുകൾക്ക് ധാരണയായിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയമായ നയതന്ത്ര വിജയമായി നമുക്ക് ഇതിനെ കാണാം.
എന്താണ് യു പി ഐ
വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും സാധനങ്ങളുടെയും സേവനങ്ങളുടെയും വാങ്ങുമ്പോൾ ഉള്ള പേയ്മെന്റുകൾ തുടങ്ങിയവ ഡിജിറ്റൽ ആയി നടത്താനുള്ള സംവിധാനം ആണിത്. വിവിധ ബാങ്ക് അക്കൗണ്ടുകളെ പരസ്പരം ബന്ധപ്പെടുത്തുന്നു. ഇടപെടുക നടത്താൻ ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ തുടങ്ങിയ മൊബൈൽ ആപ്പുകളുണ്ട്. ഇതിനു പുറമെ യോനോ ഉൾപ്പെടെയുള്ള വിവിധ ബാങ്ക് അപ്പുകളും ഇതിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു.
വാലറ്റുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് സൂക്ഷിക്കാതെ തന്നെ ഇടപാടുകൾ സാധ്യമാവും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറിലൂടെ ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴി എല്ലാ പണമിടപാടുകളും നമ്മുടെ മൊബൈലിൽ നിമിഷനേരം കൊണ്ട് സാധ്യമാക്കി. 2016 ഇൽ ആരംഭിച്ച യു പി ഐ ഇപ്പോൾ ആഗോള തലത്തിൽ ജൈത്ര യാത്ര തുടരുന്നു.
പ്രവാസികൾക്ക് നേട്ടം
യു പി ഐ കുറച്ച് കാലം മുൻപ് വരെ എൻആർ ഇ, എൻആർഐ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാൻ സാധിക്കില്ലായിരുന്നു. യു പി ഐ സേവനങ്ങൾ വിവിധ രാജ്യങ്ങളിൽ ഇപ്പോ അനുവദിച്ചിരിക്കുന്നു. ഇപ്പോൾ വിദേശ നമ്പർ ഉപയോഗിച്ചും യു പി ഐ ഇടപാടുകൾ നടത്താൻ സാധിക്കും.
പ്രവാസികൾക്കു ഇടപാടുകൾ എളുപ്പം
രാജ്യാന്തര യു പി ഐ സംവിധാനം ഉപയോഗിച്ച് പ്രവാസികൾക്ക് വിദേശത്തു നിന്ന് ഇന്ത്യക്കാർക്ക് ചുരുങ്ങിയ ചെലവിൽ പണം അയക്കാം. കുട്ടികളുടെ ഫീസ് അടക്കാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പണം നൽകാനും ഇന്ത്യയിലെ അക്കൗണ്ടിൽ നിന്ന് നേരിട്ട് നേരിട്ട് ഇടപാടുകൾ നടത്താം. വിദേശത്തു നിക്ഷേപങ്ങൾ ഒഴിവാക്കാൻ സാധിക്കും
പ്രവാസികൾക്ക് എങ്ങനെ ഉപയോഗിക്കാം
നിലവിൽ ഒരാൾ താമസിക്കുന്ന സ്ഥലത്തു ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഇന്ത്യയിലെ എൻ ആർ ഇ അല്ലെങ്കിൽ എൻ ആർ ഒ അക്കൗണ്ടുമായോ ബന്ധിപ്പിക്കണം. ഉദാഹരണത്തിന് ,യു എ ഇ യിൽ താമസിക്കുന്ന ഒരാൾക്ക് അവിടെ ഉപയോഗിക്കുന്ന നമ്പർ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാവുന്നതാണ്. കുറച്ച് കാലങ്ങൾ മുമ്പെ വരെ വിദേശ മൊബൈൽ നമ്പർഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ സാധിച്ചിരുന്നില്ല. അതിനായി നാട്ടിൽ ഒരു മൊബൈൽ നമ്പർ റീചാർജ് ചെയ്ത് നിലനിർത്തണമായിരുന്നു.
ചെലവ് കുറക്കാം, സമയവും ലാഭിക്കാം
രാജ്യാന്തര ഇടപാടുകൾക്ക് വരുന്ന ചെലവുകൾ കുറക്കാൻ സാധിക്കും. പ്രവാസികൾക്കു നാട്ടിലേക്കുള്ള പണമിടപാടുകൾക് ബാങ്കുകളെയോ എ ടി എമ്മുകളെയോ ആശ്രയിക്കേണ്ട. പണം ട്രാൻസ്ഫർ ചെയ്യുന്ന സ്ഥാപനങ്ങളിൽ പോയി ക്യൂ നിൽക്കേണ്ട ആവശ്യം വരുന്നില്ല.
ബില്ലുകൾ അടക്കാം
വിദേശത്തെ നിയമങ്ങൾക്ക് വിധേയമായി ഇന്ത്യയിലെ ഏതു അക്കൗണ്ടിലേക്കും പണം അയക്കാമെന്നതിനു പുറമെ ഇന്ത്യയിലെ കച്ചവടക്കാർക്ക് പേയ്മെന്റ് നടത്താം. പ്രവാസികൾക്ക് ആ നാട്ടിലെ കച്ചവട സ്ഥാപനങ്ങളിൽ നാട്ടിലെ അക്കൗണ്ടിൽ. നിന്ന് പണം കൈമാറാൻ ക്യു ആർ കോഡ് പോലുള്ള സംവിധാനം ഉപയോഗിക്കാം. നാട്ടിൽ പണമിടപാട് നടത്താനുള്ള നിയമനടപടികൾ കുറയും. അതിനാൽ പവർ ഓഫ് അറ്റോർണി നൽകി ആരെയെങ്കിലും. ചുമതലപ്പെടുത്തുകയോ ജോയിന്റ് അക്കൗണ്ട് തുറക്കുകയോ വേണ്ട. വിദേശത്തു ഇരുന്നു തന്നെ നാട്ടിലെ ഇടപാടുകൾ നടത്താം.