image

1 March 2023 10:30 AM GMT

NRI

ട്രാഫിക് പിഴയില്‍ 35 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ എമിറേറ്റ്

Gulf Bureau

sharjah emirate announced relaxation of traffic fines
X

Summary

  • എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ഫൈനും ഫീസും അടക്കുന്നതെങ്കില്‍ ഈ ഇളവുകളൊന്നും അനുവദിക്കില്ല


യുഎഇയില്‍ നിയമലംഘകര്‍ക്ക് ട്രാഫിക് പിഴകളില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ എമിറേറ്റ്. നിയലംഘനം നടത്തിയവര്‍ അതിനു ശേഷം 60 ദിവസത്തിനകം പിഴയടച്ചാലാണ് പിഴത്തുകയില്‍ 35 ശതമാനം വരെ ഇളവ് ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏകദേശം ഒരുമാസം കഴിഞ്ഞ് ഏപ്രില്‍ ഒന്ന് മുതലാണ് ട്രാഫിക് പിഴകളില്‍ ഇളവ് നല്‍കാന്‍ ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനമനുസരിച്ച് പിഴ ലഭിച്ച് 60 ദിവസത്തിനകം പിഴത്തുക അടച്ചുതീര്‍ക്കുന്നവര്‍ക്ക് 35 ശതമാനം ഇളവ് ലഭിക്കുന്നതിന് പുറമേ, വാഹനം കണ്ടുകെട്ടുന്ന തരത്തിലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഈടാക്കുന്ന ഇംപൗണ്ട്മെന്റ് ഫീസിലും ഇളവുകള്‍ ലഭിക്കുമെന്നും പ്രഖ്യാപനമുണ്ട്.

നിയമലംഘനങ്ങള്‍ നടത്തി 60 ദിവസത്തിന് ശേഷവും ഒരുവര്‍ഷം തികയുന്നതിനും മുമ്പായാണ് പിഴയടക്കുന്നതെങ്കില്‍ പിഴത്തുകയില്‍ 25 ശതമാനം വരെ ഇളവുണ്ടാകും. എന്നാല്‍ അത്തരത്തില്‍ പിഴ അടക്കുന്നവര്‍ക്ക്, ഇംപൗണ്ട്മെന്റ് ഫീസില്‍ ഇളവുണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അവര്‍ ഇംപൗണ്ട്മെന്റ് ഫീസ് മുഴുവനായും തന്നെ അടക്കേണ്ടി വരും. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ഫൈനും ഫീസും അടക്കുന്നതെങ്കില്‍ ഈ ഇളവുകളൊന്നും അനുവദിക്കില്ല. മുന്‍പ് അബുദബി അടക്കമുള്ള എമിറേറ്റുകളിലും ട്രാഫിക് പിഴകളില്‍ സമാനമായ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.