image

26 Feb 2023 5:15 AM GMT

NRI

യുഎഇ വിസ നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ആശ്വസിക്കാം; തിങ്കളാഴ്ച വരെ അവസരം

Gulf Bureau

യുഎഇ വിസ നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ആശ്വസിക്കാം; തിങ്കളാഴ്ച വരെ അവസരം
X

Summary

  • ദുബായ് GDRFA യുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേക കാമ്പയിന്‍ 'എ ഹോം ഫോര്‍ ഓള്‍' എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്


ദുബായ് GDRFA യുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേക കാമ്പയിന്‍ 'എ ഹോം ഫോര്‍ ഓള്‍' എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്യുഎഇയില്‍ വിസനിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ആശ്വാസവാര്‍ത്ത. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്കാണ് ഈ അസരം ഉപയോഗിക്കാനാവുക. അനധികൃത താമസക്കാരുടെ രേഖകള്‍ ശരിയാക്കാനും മറ്റുമായി ദുബായിയില്‍ താമസ കുടിയേറ്റ വകുപ്പാണ് ശനി മുതല്‍ മൂന്ന് ദിവസത്തെ അവസരം ഒരുക്കിയിരിക്കുന്നത്.

ഈ പ്രത്യേക അവസരം തിങ്കളാഴ്ച വരെ മാത്രമേ ഉണ്ടായിരിക്കുകയൊള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പ്രത്യേക സൗകര്യം ദേര സിറ്റിസെന്ററിലാണ് ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ വിവിധ വിസാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കും, അതിനെ തുടര്‍ന്നുള്ള പിഴയടക്കമുള്ള ശിക്ഷ നടപടികള്‍ നേരിടുന്നവര്‍ക്കും സ്വന്തം രേഖകള്‍ നിയമവിധേയമാക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും.

ദുബായ് GDRFA യുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേക കാമ്പയിന്‍ 'എ ഹോം ഫോര്‍ ഓള്‍' എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി നിയമലംഘകര്‍ക്ക് സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കാനും താമസരേഖകള്‍ നിയമവിധേയമാക്കാനും മറ്റുമായി ഉദ്യോഗസ്ഥരുമായി നേരിട്ട് തന്നെ ചര്‍ച്ച നടത്താമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സന്ദര്‍ശക വിസ, താമസ വിസ, ടൂറിസ്റ്റ് വിസ എന്നിവയിലെത്തി കാലാവധി തീര്‍ന്നിട്ടും യുഎഇയില്‍നിന്ന് മടങ്ങാന്‍ കഴിയാത്തവര്‍ക്കും, വിസ ഇതുവരെ പുതുക്കാന്‍ കഴിയാത്തവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

ദുബായ് ദേര സിറ്റി സെന്ററില്‍ സെന്റര്‍ പോയിന്റനടുത്ത് GDRFA ഇതിനായി പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെ അടുത്ത രണ്ടുദിവസം കൂടി ഈ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കും.

അല്‍പം ദിവസത്തെ നിയമലംഘനങ്ങള്‍ മാത്രമല്ല, മറിച്ച് പത്ത് വര്‍ഷമായി അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരാണെങ്കില്‍ പോലും ധൈര്യപൂര്‍വം ഈ കാമ്പയിനിലേക്ക് കടന്നുവരാം, ഇത്തരത്തിലുള്ള എന്തു പ്രശ്നപരിഹാരത്തിനും ഉദ്യോഗസ്ഥര്‍ സഹായിക്കുമെന്നും GDRFA ഹാപ്പിനസ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ലഫ്. കേണല്‍ സാലിം ബിന്‍ അലി സാമൂഹിക മാധ്യമങ്ങളിലൂടെ എല്ലാവരും അറിയിച്ചിട്ടുണ്ട്.