8 March 2023 7:00 AM
Summary
- ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന ഇലക്ട്രോണിക് ലേബര്‍ ലിങ്ക് റദ്ദാക്കിയിട്ടുമുണ്ട്
ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് നിലനില്‍ക്കുന്ന വിലക്ക് നീക്കാനുള്ള അഭ്യര്‍ത്ഥന നിരസിച്ചു. ഈജിപ്ഷ്യന്‍ അധികൃതരാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അധികാരികളോട് അഭ്യര്‍ത്ഥന നടത്തിയത്.
മുന്‍പ് കുവൈത്തില്‍ ഈജിപ്ഷ്യന്‍ പൗരന്‍മാര്‍ക്ക് എല്ലാവിധ വിസകളും അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. വ്യാജ തൊഴില്‍ കമ്പനികളുടെ ഫയലുകളില്‍ ഈജിപ്ഷ്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് കുവൈത്തിലേക്ക് കടത്തിയതിനെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്ക് അധികൃതര്‍ നടപ്പിലാക്കിയത്.
എന്നാല്‍ നിലവില്‍ കുവൈത്തില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ പൗരന്‍മാര്‍ക്കും കുവൈത്തില്‍ താമസ അനുമതിയുള്ളവര്‍ക്കും വിലക്ക് ഈ വിലക്ക് ബാധകമായിരിക്കില്ല. ഈജിപ്ഷ്യന്‍ തൊഴിലാളികളെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ രാജ്യത്തെ കമ്പനികള്‍ക്ക് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഇളവ് നല്‍കിയെന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന ഇലക്ട്രോണിക് ലേബര്‍ ലിങ്ക് റദ്ദാക്കിയിട്ടുമുണ്ട്. ഈ നടപടിയിലേക്ക് തിരികെ പോകുവാനുള്ള സാധ്യതയില്ലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കുവൈത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമാണു ഈജിപ്ഷ്യന്‍ തൊഴിലാളികള്‍.