image

11 March 2023 6:15 AM GMT

NRI

യുഎഇയില്‍ ടാക്സികളും പരിസ്ഥിതി സൗഹൃദമാകുന്നു

Gulf Bureau

Tesla EV
X

Summary

  • അബുദബി നിരത്തുകളില്‍ ഇനി ടെസ്ല ടാക്സികള്‍


യുഇയില്‍ ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കാനൊരുങ്ങി അധികൃതര്‍. അബുദബിയിലെ ടാക്സി സര്‍വീസിന് ഇനി ടെസ്ല ഇലക്ട്രിക് കാറുകളും നിരത്തിലിറക്കാനാണ് പദ്ധതി. പൊതുഗതാഗത്തിനായി പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അറേബ്യ ടാക്സി ട്രാന്‍സ്‌പോര്‍ട്ടഷനുമായി സഹകരിച്ചാണ് സംയോജിത ഗതാഗത കേന്ദ്രം പ്രീമിയം വാഹനങ്ങള്‍ അബുദാബിയില്‍ ടാക്സി സര്‍വീസിനായി എത്തിച്ചത്.

എമിറേറ്റിന്റെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായാണ് ടെസ്‌ല വാഹനങ്ങള്‍ എത്തിച്ചിരിക്കുന്നതെന്നാണ് ഐടിസി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മര്‍സൂഖി പറയുന്നു. നിലവില്‍ ആകെ ഏഴ് ടാക്സി കമ്പനികളുടെ കീഴിലായി 6000 ലേറെ വാഹനങ്ങളാണ് അബുദബി നിരത്തുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്.

2019 വര്‍ഷം മുതല്‍ ഇവയില്‍ 85 ശതമാനം വാഹനങ്ങളും പ്രകൃതി വാതകത്തിലോ അല്ലെങ്കില്‍ ഹൈഡ്രോകാര്‍ബണ്‍ ഇന്ധനത്തിലുമാണ് ഓടിക്കൊണ്ടിരിക്കുന്നത്.

2021 നവംബറില്‍ ബയനാത്തുമായി സഹകരിച്ചു ഐടിസി ഡ്രൈവറില്ലാ കാറുകളും നിരത്തിലിറക്കിയിരുന്നു. ഇവയൊന്നും കൂടാതെ നാല് മിനി റോബോ ബസ്സുകളടക്കം എട്ട് ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ യാസ് ഐലന്‍ഡ്, സഅദിയാത്ത് ഐലന്‍ഡ് എന്നിവിടങ്ങളിലായി നിലവില്‍ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.