image

12 Jan 2023 8:45 AM GMT

NRI

നസീം ഹെല്‍ത്ത് കെയറില്‍ പുതിയ സര്‍ജിക്കല്‍ സെന്റര്‍

Gulf Bureau

naseem surgical centre inauguration
X

Summary

  • 95 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ആരോഗ്യപരിപാലനത്തിലായി നസീമിനെ ആശ്രയിക്കുന്നുണ്ടെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്


ദോഹ: ഖത്തറിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ നസീം ഹെല്‍ത്ത് കെയറില്‍ പുതിയ സര്‍ജിക്കല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സി റിംഗ് റോഡില്‍ പതിനഞ്ചിലധികം വിദഗ്ധ ഡോക്ടര്‍മാരുടെയും ആരോഗ്യ വിദഗ്ധരുടേയും മേല്‍നോട്ടത്തിലാണ് സര്‍ജിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുക.

നിരവധി പ്രമുഖര്‍ സംബന്ധിച്ച പ്രൗഢ ഗംഭീര ചടങ്ങില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഡയരക്ടര്‍ ഡോ മുഹമ്മദ് അല്‍താനിയാണ് മുഖ്യാഥിതിയായെത്തി സര്‍ജിക്കല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഖത്തറിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സമഗ്ര ശസ്ത്രക്രിയാ സേവനങ്ങളാണ് നസീം ഹെല്‍ത്ത് കെയര്‍ വാഗ്ദാനം ചെയ്യുന്നത്.

ലാപ്രോസ്‌കോപ്പിക് സര്‍ജറി, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക് സര്‍ജറി, സര്‍ജിക്കല്‍ യൂറോളജി തുടങ്ങി വ്യത്യസ്ത മേഖലകളിലായി നൂറിലേറെ സര്‍ജറികളാണ് ഇവിടെ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്.

ഖത്തറില്‍ ഇതുവരെ ഏഴ് ശാഖകളാണ് നസീം ഹെല്‍ത്ത് കെയര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. 95 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ആരോഗ്യപരിപാലനത്തിലായി നസീമിനെ ആശ്രയിക്കുന്നുണ്ടെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്.

ടാന്‍സാനിയ അംബാസഡര്‍ ഡോ മഹാധി ജുമാ മാലിം, നസീം എംഡി മുഹമ്മദ് മിയാന്‍ദാദ് വിപി, ജനറല്‍ മാനേജര്‍ ഡോ മുനീര്‍ അലി ഇബ്രാഹിം, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് ഷാനവാസ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.