14 Dec 2022 12:00 PM GMT
Summary
- മൂന്ന് ബില്യണ്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമാകുക
സൗദി അറേബ്യയില്‍ സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുമായി ഇലക്ട്രോണിക് ഇന്‍വോയ്സുകള്‍ ബന്ധിപ്പിക്കുന്നതിന്റെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ തന്നെ ആരംഭിക്കും.
പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ റിയാലിലധികം വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പുതിയ നിബന്ധന ബാധകമാകുക. ഈ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സ്ഥാപനങ്ങള്‍ക്ക് ആറ് മാസം മുമ്പ് തന്നെ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു.
2021 സാമ്പത്തിക വര്‍ഷത്തെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് സ്ഥാപനങ്ങളെ നിര്‍ണയിക്കുന്നത്. ബില്ലിംഗ് സംവിധാനങ്ങള്‍ അതോറിറ്റിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇതുവരെയും പൂര്‍ത്തിയാക്കത്തവര്‍ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് അതോറിറ്റി കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.