image

22 Feb 2023 2:11 PM GMT

NRI

ഭീം എസ്ബിഐ പേയില്‍ വിദേശ പണമിടപാട് സൗകര്യം

Mohan Kakanadan

bhim sbi pay singapore paynow transaction
X

Summary

സര്‍ക്കാരിന്‍റെ ഡിജിറ്റൈസേഷന്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര


കൊച്ചി: എസ്ബിഐ ഭീം എസ്ബിഐപേയിലൂടെ വിദേശ പണമിടപാട് സൗകര്യം ലഭ്യമാക്കി. യുപിഐയും സിംഗപ്പൂരിന്‍റെ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമായ പേനൗവും ചേര്‍ന്നാണ് ഇത് സാധ്യമാക്കുന്നത്.

എസ്ബിഐയുടെ ഭീം എസ്ബിഐ പേ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് ലഭ്യമാക്കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലൂടെ ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കും യുപിഐ ഐഡി ഉപയോഗിച്ച് സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കും പണം അയയ്ക്കാന്‍ കഴിയും.


ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള പണമിടപാടുകള്‍ക്കായി അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിലുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ യുപിഐ, പേനൗ ലിങ്കേജ്.


റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസും സിംഗപ്പൂര്‍ മോണിറ്ററി അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ രവി മേനോനും തമ്മില്‍ ആദ്യത്തെ ക്രോസ്-ബോര്‍ഡര്‍ തത്സമയ പണമിടപാട് നടത്തി. ആര്‍ബിഐ ഗവര്‍ണര്‍ വിദേശത്തേക്ക് പണമയയ്ക്കാന്‍ ഭീം എസ്ബിഐ പേ ഉപയോഗിച്ചു.


ഈ സംവിധാനം സര്‍ക്കാരിന്‍റെ ഡിജിറ്റൈസേഷന്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.