image

13 Dec 2022 4:37 AM GMT

NRI

മൂന്നാം പാദത്തില്‍ 8.8 ശതമാനം വളര്‍ച്ചയുമായി സൗദി

MyFin Bureau

Saudi arabia
X

Summary

  • രാജ്യത്തിന്റെ എണ്ണ വരുമാനത്തിലും എണ്ണയിതര മേഖലകളിലും കുത്തനെയുള്ള വര്‍ധനവാണ് സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്കുകളില്‍ കാണിക്കുന്നത്


ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 8.8 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ എണ്ണ വരുമാനത്തിലും എണ്ണയിതര മേഖലകളിലും കുത്തനെയുള്ള വര്‍ധനവാണ് സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്കുകളില്‍ കാണിക്കുന്നത്

സെപ്തംബര്‍ അവസാനം വരെയുള്ള മൂന്നാം പാദത്തിലാണ് സമ്പദ് വ്യവസ്ഥ ഈ വളര്‍ച്ച കാണിക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഞായറാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 2.1 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിക്കാലത്ത് വളര്‍ച്ച മന്ദഗതിയിലാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം രാജ്യത്തിന്റെ തുടര്‍ച്ചയായ ആറാം പാദ സാമ്പത്തിക വളര്‍ച്ചയാണിത്. എന്നാല്‍, മൂന്നാം പാദത്തിലെ വളര്‍ച്ച ഈ വര്‍ഷത്തെ രണ്ടാം പാദത്തേക്കാള്‍ കുറഞ്ഞ നിരക്കിലാണുള്ളത്. 12.2 ശതമാനം വളര്‍ച്ചയാണ് രണ്ടാം പാദത്തില്‍ കൈവരിച്ചിരുന്നത്.