image

15 March 2023 6:45 AM GMT

NRI

ലാഭം കൊയ്ത് സൗദി അരാംകോ; പോയ വര്‍ഷത്തെ അറ്റാദായത്തില്‍ 46% വര്‍ധന

Gulf Bureau

saudi aramco profited
X

Summary

  • 2022 സാമ്പത്തിക വാര്‍ഷികവലോകന റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ ഗതിവേഗ വളര്‍ച്ച സൂചിപ്പിച്ചിരിക്കുന്നത്


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സൗദി അരാംകോയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അരാംകോയുടെ ഈ വലിയ നേട്ടം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഓഹരി ഉടമകള്‍ക്കും വലിയ അളവില്‍ ഗുണകരമാകും.

2022ല്‍ സൗദി എണ്ണ കമ്പനിയുടെ അറ്റാദായം നാല്‍പ്പത്തിയാറ് ശതമാനം എന്ന തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. ഓഹരി ഉടമകള്‍ക്കെല്ലാം ഇതിന്റെ ലാഭവിഹിതം ഉടന്‍തന്നെ വിതരണം ചെയ്യുമെന്നാണ് സൗദി അരാംകോ അറിയിച്ചിട്ടുള്ളത്.

2022 സാമ്പത്തിക വാര്‍ഷികവലോകന റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ ഗതിവേഗ വളര്‍ച്ച സൂചിപ്പിച്ചിരിക്കുന്നത്. 2021നെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 46.5 ശതമാനം തോതിലാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.

ഈ കണക്കുകളോടെ അരാംകോയുടെ അറ്റാദായം 604 ബില്യണ്‍ റിയാല്‍ എന്ന റെക്കോഡ് മറികടന്നിട്ടുമുണ്ട്. ലാഭവിഹിതം എല്ലാ ഓഹരി ഉടമകള്‍ക്കും കൃത്യമായി വിതരണം ചെയ്യാനാണ് കമ്പനിയുടെ അടുത്ത നടപടി. ഇതിനായി 73.15 ബില്യണ്‍ റിയാല്‍ കമ്പനി വകിയിരുത്തിയിട്ടുമുണ്ട്.

ലാഭവിഹിതത്തിനു പുറമേ ഓഹരി ഉടമകള്‍ക്കായി ബോണസ് ഓഹരികളും സമ്മാനിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പത്ത് ഓഹരികള്‍ക്ക് ഒരു അധിക ഓഹരി എന്ന തോതിലാണ് ബോണസ് ഓഹരി അനുവദിക്കുന്നത്.

ഈ നടപടിയിലൂടെ കമ്പനിയുടെ ഓഹരികളുടെ എണ്ണത്തിലും വലിയ വര്‍ധനവ് രേഖപ്പെടുത്താനാണ് ഇടയാകുന്നത്. 200 ബില്യണ്‍ ഓഹരികളാണ് കമ്പനിക്ക് നിലവിള്ളത്. ഇത് 242 ബില്യണായി ഉയരുമെന്നാണ് കണക്കാക്കുന്നത്.