image

19 Jan 2023 11:30 AM GMT

NRI

റൊണാള്‍ഡോ-മെസ്സി സ്വപ്ന മത്സരം കാണാന്‍ സഊദി വ്യവസായി എറിഞ്ഞത് 21 കോടി രൂപ

Gulf Bureau

saudi businessman threw 21 crore rupees to watch ronaldo-messi dream match
X

Summary

  • ഒരു ഫുട്ബോള്‍ മത്സരം കാണാന്‍ 21.16 കോടി രൂപ മുടക്കുകയോ! കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടോ? ഖത്തര്‍ ലോകകപ്പിലെ കളി കാണാനല്ല. ഇന്നലെ രാത്രി 10.30ന് റിയാദില്‍ നടന്ന പിഎസ്ജി-റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന്‍ കളി കാണാനുള്ള വിഐപി ഗോള്‍ഡന്‍ ടിക്കറ്റാണ് പ്രമുഖ സഊദി വ്യവസായി മുഷ്റഫ് അല്‍ ഗാംദി 10 മില്യണ്‍ സഊദി റിയാലിന് (21.16 കോടി രൂപ) ലേലത്തിലൂടെ വിളിച്ചെടുത്തത്.


ഒരു ഫുട്ബോള്‍ മത്സരം കാണാന്‍ 21.16 കോടി രൂപ മുടക്കുകയോ! കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടോ? ഖത്തര്‍ ലോകകപ്പിലെ കളി കാണാനല്ല. ഇന്നലെ രാത്രി 10.30ന് റിയാദില്‍ നടന്ന പിഎസ്ജി-റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന്‍ കളി കാണാനുള്ള വിഐപി ഗോള്‍ഡന്‍ ടിക്കറ്റാണ് പ്രമുഖ സഊദി വ്യവസായി മുഷ്റഫ് അല്‍ ഗാംദി 10 മില്യണ്‍ സഊദി റിയാലിന് (21.16 കോടി രൂപ) ലേലത്തിലൂടെ വിളിച്ചെടുത്തത്.

ഈ ടിക്കറ്റ് സ്വന്തമാക്കിയതിലൂടെ കളി കാണാന്‍ മാത്രമല്ല, കളിക്കാരോടൊത്ത് ഫോട്ടോയെടുക്കാനും താരങ്ങളുടെ മുറിയില്‍ ചെന്ന് സംസാരിക്കാനുമെല്ലാം മുഷ്റഫിന് സാധിച്ചു. . ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം ഇഹ്സാന്‍ എന്ന സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.

ലോക ഫുട്ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായ മെസ്സിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്നത് രണ്ടുവര്‍ഷത്തിനു ശേഷമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സഊദിയിലെ അല്‍ നസര്‍ ക്ലബ്ബിന്റെ ഭാഗമായ സി.ആര്‍7 കരാര്‍ ഒപ്പുവച്ചേശഷം സൗദിയില്‍ ആദ്യ മത്സരത്തിനിറങ്ങിയത്.

35കാരനായ മെസ്സിയുടെ നായകത്വത്തില്‍ അര്‍ജന്റീന ലോകകപ്പ് നേടിയെങ്കിലും ഗോളടിയില്‍ മുന്നിലുള്ളത് റൊണാള്‍ഡോ തന്നെ. 1145 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി സിആര്‍7 നേടിയത് 819 ഗോളുകളാണ്. മെസ്സി 1005 മത്സരങ്ങളില്‍ നിന്ന് 794 ഗോളുകളുമായി തൊട്ടു പിന്നാലെയുണ്ട്. ക്ലബ്ബുകള്‍ക്കുവേണ്ടി മെസ്സി 696 ഗോള്‍ നേടിയപ്പോള്‍ റൊണാള്‍ഡോയുടെ കിരീടത്തിലുള്ളത് 701 ഗോളുകള്‍.

ദേശീയ ടീമിനായി കൂടുതല്‍ ഗോളുകള്‍ നേടിയതും റൊണാള്‍ഡോ തന്നെ-118 ഗോളുകള്‍. മെസ്സി 98 എണ്ണവും. മെസ്സി ഇടങ്കാലന്‍. ഉയരം 170 മീറ്റര്‍. 37 വയസ്സിലും യുവത്വം പ്രസിപ്പിക്കുന്ന ക്രിസ്റ്റിയാനോ വലംകാലന്‍ ഫുട്ബോളറാണ്. ഉയരം 185 മീറ്ററും. അവസാനമായി 2020ല്‍ റൊണാള്‍ഡോയുടെ യുവന്റസും മെസ്സിയുടെ ബാഴ്സലോണയും ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടിയപ്പോള്‍ 3-൦ ത്തിന് വിജയിച്ചത് യുവന്റസായിരുന്നു.